Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2019 11:32 PM GMT Updated On
date_range 11 July 2019 11:32 PM GMTകായംകുളം താലൂക്ക് യാഥാർഥ്യമാക്കുക -കേരള എൻ.ജി.ഒ സംഘ്
text_fieldsbookmark_border
കായംകുളം: കായംകുളം താലൂക്ക് എന്ന ഇടതുപക്ഷത്തിൻെറ വാഗ്ദാനം നിറവേറ്റണമെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ല സെക്രട്ടറി എൽ. ജയദാസ് ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ സംഘ് കായംകുളം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 11ാം ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് 25 ശതമാനം വകുപ്പുതല പ്രമോഷൻ നടപ്പാക്കുക, എച്ച്.ബി.എ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ യോഗം മുന്നോട്ട് വെച്ചു. പുതിയ ബ്രാഞ്ച് ഭാരവാഹികളായി സുനിൽ കുമാർ (പ്രസി), ആർ. രാജേഷ് (സെക്ര), ബി. വിനീഷ് (ട്രഷ), ജനാർദന ഷേണായി (വൈസ് പ്രസി), എൻ. സന്തോഷ്കുമാർ, മുകേഷ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story