Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിനെ വീട്ടിൽകയറി...

യുവാവിനെ വീട്ടിൽകയറി വെട്ടിയ സംഭവം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പറവൂർ: പട്ടണത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ വടക്കേക്കര പൊലീസ് അറസ്റ ്റ് ചെയ്തു. ചേന്ദമംഗലം കോട്ടയിൽ കോവിലകം കോക്കാംപറമ്പ് വിജിത്ത് (ജിത്ത് -37), മന്നം ഇടയത്ത് പറമ്പ് ജിബീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് പട്ടണംകവല ശങ്കരായത്ത് വീട്ടിൽ പരേതനായ സജീവിൻെറ മകൻ സന്ദീപിനെ (24) ഗുണ്ടസംഘം വീട്ടിൽകയറി വെട്ടിയത്. പുറത്തും കൈയിലും തുടയിലും വെട്ടേറ്റ ഇയാള്‍ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. സന്ദീപിൻെറ മൊഴിയെടുത്തശേഷമേ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story