Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത വിദേശനാണയ...

അനധികൃത വിദേശനാണയ വിനിമയം; രണ്ട് ഏജൻസികൾക്കെതിരെ അന്വേഷണം

text_fields
bookmark_border
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങളിൽ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇടപാട ് നടക്കുന്നതായി ആക്ഷേപം. കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞാൽ കേസെടുക്കുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ഇന്ത്യക്കാരായ യാത്രക്കാർക്ക് പരമാവധി 25,000 രൂപയുടെ വിദേശനാണയ വിനിമയം നടത്താനേ അനുമതിയുള്ളൂ. എന്നാൽ, ഇത് ലംഘിച്ച് ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. വിമാനത്താവളത്തിൽ നാല് ഏജൻസികൾക്കാണ് വിദേശനാണയ വിനിമയ ഇടപാട് നടത്താൻ അനുവാദമുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story