Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2019 11:33 PM GMT Updated On
date_range 18 Feb 2019 11:33 PM GMTവായ്പ വിതരണം
text_fieldsbookmark_border
മാവേലിക്കര: താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂനിയന്‍ മന്നം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ധനലക്ഷ്മി ബാങ്കിെൻറ സഹകരണത ്തോടെ സംഘങ്ങള്‍ക്ക് ലിങ്കേജ് വായ്പയായി ഒരു കോടി രൂപ വിതരണം ചെയ്തു. പ്രസിഡൻറ് ടി.കെ. പ്രസാദ് ലോൺ വിതരണമേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എസ്.എസ്. പിള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. അനില്‍കുമാര്‍, എം.എസ്.എസ്.എസ് സെക്രട്ടറി രാജേഷ് തഴക്കര, ബാങ്ക് മാനേജര്‍ സൗമ്യ പി.നായര്‍, കെ. രാമകൃഷ്ണന് ഉണ്ണിത്താന്, പി. സേതുമോഹനൻ പിള്ള, കെ. അരുണ്‍കുമാര്‍ കണ്ടിയൂര്‍, ജി. ചന്ദ്രശേഖരപിള്ള, പി.കെ. കൃഷ്ണകുമാര്‍, എം.ബി. മീര എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനം മാവേലിക്കര: കാസർകോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നഗരത്തില്‍ പ്രകടനംനടത്തി. പ്രസിഡൻറ് കെ. ഗോപന്, കല്ലുമല രാജന്, കെ.ആര്. മുരളീധരന്, നൈനാൻ സി.കുറ്റിശേരില്‍, കെ.എല്‍. മോഹന്‍ലാല്‍, ലളിത രവീന്ദ്രനാഥ്, അനി വര്‍ഗീസ്, രമേശ് ഉപ്പാന്‍സ്, രാമദാസ്, അജിത് കണ്ടിയൂര്‍, കൃഷ്ണകുമാരി, രമേശ്കുമാര്‍, പ്രസന്ന ബാബു, അജിത് തെക്കേക്കര, ബൈജു സി. മാവേലിക്കര, പി.പി. ജോണ്‍, ഡി. ബാബു, മാത്യു കണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി. വൈദ്യുതി മുടങ്ങും ആറാട്ടുപുഴ: ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടച്ചാല്‍, കാര്‍ഗില്‍, തിങ്കേഴ്സ്, രാമഞ്ചേരി, പെരുമ്പള്ളി വെസ്റ്റ് എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി വിതരണം മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story