വയോമാതാവിനെ ആക്രമിച്ച മകൻ കുത്തേറ്റുമരിച്ച സംഭവം: പ്രതിയെ കസ്​റ്റഡിയിൽ വാങ്ങും

05:04 AM
10/01/2019
കൊച്ചി: വയോമാതാവിനെ ആക്രമിച്ച മകൻ കുത്തേറ്റുമരിച്ച സംഭവത്തിൽ പ്രതിയായ ഹോം നഴ്സ് ലോറൻസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ ദുരൂഹതയില്ലെന്നും പിടിവലിക്കിെട യാദൃച്ഛികമായി സംഭവിച്ചതാണ് കൊലപാതകമെന്നുമാണ് പൊലീസി​െൻറ പ്രാഥമിക വിലയിരുത്തൽ. എങ്കിലും പ്രതിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് എസ്.െഎ എസ്. സനൽ പറഞ്ഞു. കൊല്ലപ്പെട്ട തോബിയാസ് മയക്കുമരുന്നിന് അടിമയായിരുന്നു. മുമ്പ് പല കഞ്ചാവുകേസിലും ഉൾപ്പെട്ട് അറസ്റ്റിലായിട്ടുമുണ്ട്. വീട്ടിൽ മാതാവുമായും ഇവരെ നോക്കാൻ നിയമിച്ച ലോറൻസുമായും കലഹിക്കുന്നതും ഇവരെ ആക്രമിക്കുന്നതും പതിവായിരുന്നു. ചൊവ്വാഴ്ച പുലർച്ച വാക്തർക്കം മൂത്ത് മാതാവ് അന്നയെ ആക്രമിച്ചപ്പോൾ ലോറൻസ് തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്താൻ ശ്രമിച്ച തോബിയാസിൽനിന്ന് കത്തി വാങ്ങി ലോറൻസ് തിരിച്ച് കുത്തുകയായിരുന്നു. നെഞ്ചിന് താഴെയാണ് കുത്തേറ്റത്. രക്തം വാർന്ന് ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. പാലാരിവട്ടം കളവത്ത് റോഡ് ചെല്ലിയാംപുറം വീട്ടിൽ പരേതനായ ജോസഫി​െൻറ മകനാണ് മരിച്ച തോബിയാസ്. തൃശൂർ തലപ്പള്ളി സ്വദേശിയാണ് ലോറൻസ്. ഒരുവർഷം മുമ്പാണ് ഇയാൾ ഇവിടെ ജോലിക്ക് എത്തിയത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ തോബിയാസി​െൻറ മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു.
Loading...
COMMENTS