ബി.ജെ.പി ഒാഫിസിന്​ നേരെ കല്ലേറ്​

05:04 AM
10/01/2019
മാന്നാർ: ബി.ജെ.പി ബുധനൂർ പഞ്ചായത്ത് കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്. എണ്ണക്കാട് ജങ്ഷനിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനുനേരെ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കല്ലേറിൽ മുൻവശത്തെ ജനൽചില്ലുകൾ തകർന്നു. കുറെ ദിവസങ്ങളായി ബുധനൂർ, മാന്നാർ, ചെന്നിത്തല എന്നീ വിവിധ പ്രദേശങ്ങളിൽ സംഘ്പരിവാർ സംഘടനകളുടെ കൊടിതോരണങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കുന്നതായി പരാതിയുണ്ട്. ഓഫിസിന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് പ്രസിഡൻറ് സതീഷ് കൃഷ്ണ​െൻറ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനം നടത്തി. ബുധനൂരിലെ വിവിധ പ്രേദശങ്ങളിൽ തുടർച്ചയായി സംഘ്പരിവാർ സംഘടനകൾക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹികവിരുദ്ധരെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്നും ഇതിന് പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അവാർഡിന് അപേക്ഷ ക്ഷണിച്ചു ചെങ്ങന്നൂർ: ഫെസ്റ്റ് പദ്മ പുരസ്കാര ജേതാക്കളുടെ പേരിലുള്ള അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. താലൂക്കിൽനിന്നും പദ്മഭൂഷൺ പോത്തൻ ജോസഫ് -മാധ്യമരംഗം, പദ്മശ്രീ പി.എം. ജോസഫ് -കായികരംഗം, പദ്മശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ള -കല എന്നിവരുടെ പേരിലാണ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്‌. മാധ്യമ, കായിക, കലാരംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള വ്യക്തികളെയാണ് ആദരിക്കുക. അർഹതപ്പെട്ടവർക്ക് ഫലകവും പ്രശസ്തിപത്രവും ഫെസ്റ്റ് വേദിയിൽ നൽകും. സ്വന്തം നിലയിലോ മറ്റ് വ്യക്തികളോ സംഘടനയോ മുഖേനയോ ഇതിനുള്ള അപേക്ഷകൾ 18ന് മുമ്പ് ഫെസ്റ്റ് ഒാഫിസിൽ ലഭിക്കണം. ഫോൺ: 9446192883.
Loading...
COMMENTS