പണിമുടക്ക് രണ്ടാം ദിനവും മൂവാറ്റുപുഴയിൽ ഭാഗികം

05:04 AM
10/01/2019
മൂവാറ്റുപുഴ: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യ വ്യാപകമായി വിവിധ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് രണ്ടാ ദിവസവും മൂവാറ്റുപുഴയിൽ ഭാഗികം. സർക്കാർ ഒാഫിസുകളും ബാങ്കുകളും വിവിധ പൊതുമേഖല ഓഫിസുകളും വിദ്യാലയങ്ങളും ഭാഗികമായി പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും ടാക്സി വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ ഓടി. വ്യാപാര സ്ഥാപനങ്ങൾ പലതും തുറന്നു. പണിമുടക്കിയ ജീവനക്കാരും തൊഴിലാളികളും നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് കച്ചേരിത്താഴത്ത് പൊതുസമ്മേളനം സി.ഐ.ടി.യു ജില്ല ട്രഷറർ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ് ജോൺ തെരുവത്ത് അധ്യക്ഷത വഹിച്ചു. എം.എ. സഹീർ, കെ.എ. നവാസ്, സി.കെ. സോമൻ, പി.എം. ഇബ്രാഹിം, ഹനീഫ രണ്ടാർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS