Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീബ്ര ലൈനിന്​...

സീബ്ര ലൈനിന്​ വിദ്യാർഥികളിലൂടെ ശാപമോക്ഷം

text_fields
bookmark_border
കാഞ്ഞിരമറ്റം: സ​െൻറ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ ആഭിമുഖ്യ ത്തിൽ സ്കൂളിന് മുൻവശത്ത് സീബ്ര ലൈൻ വരച്ചു. 2500ഒാളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ വിദ്യാർഥികൾ മങ്ങിയ സീബ്ര ലൈനിലൂടെയാണ് സ്കൂളിലേക്കുള്ള വരവും പോക്കും. കോട്ടയം, മുളന്തുരുത്തി ഭാഗത്തുനിന്ന് വേണം സ്കൂളിലെത്താൻ. പലപ്പോഴും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതുമൂലം ഗതാഗതതടസ്സം പതിവാണ്. പ്രൈവറ്റ് വാഹനങ്ങളെ ആശ്രയിച്ചുവരുന്ന വിദ്യാർഥികൾ ഇതുമൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പൊലീസി​െൻറ സേവനം ഉള്ളതിനാൽ മാത്രമാണ് അപകടം ഇല്ലാതാകുന്നത്. എന്നാൽ, ഇവിടെ സ്ഥിരം പൊലീസ് സംവിധാനം ഇല്ല. ഗതാഗതം നിയന്ത്രിച്ച് പൊലീസ് സഹായത്തോടെയാണ് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ പെയിൻറും ബ്രഷും ഉപയോഗിച്ച് സീബ്ര ലൈൻ പുതുക്കിയത്. ശബരിമല സീസൺ ആരംഭിച്ചതോടെ വാഹനങ്ങളുടെ ബാഹുല്യമാണ്. സ്കൂൾ വിടുന്ന സമയത്ത് ബൈക്കുകളുടെ അമിതവേഗത പലപ്പോഴും കുട്ടികൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. പൊലീസ് എയിഡ്പോസ്റ്റ് വേണമെന്ന മാനേജ്മ​െൻറി​െൻറയും പി.ടി.എയുടെയും ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ക്യാമ്പിന് സ്റ്റുഡൻറ് പൊലീസ് കാഡറ്റ് കമ്യൂണിറ്റി പൊലീസ് ഒാഫിസർ നോബി വർഗീസ്, ജയ്മോൾ തോമസ്, പൊലീസ് ഒാഫിസർമാരായ സുനിൽ സാമുവൽ, ലിഷ, സന്ധ്യ ഭാസ്കർ, ബിജു കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. സീബ്ര ലൈൻ പുതുക്കിയതി​െൻറ ഉദ്ഘാടനം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സജി കുഴിവേലിൽ നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story