Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഅ്ദിൻ വൈസനിയം: സമാപന...

മഅ്ദിൻ വൈസനിയം: സമാപന സമ്മേളനത്തിന് ബിരുദദാനത്തോടെ തുടക്കം

text_fields
bookmark_border
മഅ്ദിൻ വൈസനിയം: സമാപന സമ്മേളനത്തിന് ബിരുദദാനത്തോടെ തുടക്കം മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ 20ാം വാർഷികമായ 'വൈസനിയം' സമാപന സമ്മേളനത്തിന് തുടക്കമായി. മഅ്ദിൻ അക്കാദമിയുടെ വിവിധ കാമ്പസുകളിൽ നാലുദിവസം 27 സെഷനുകളിലായി നടക്കുന്ന പരിപാടികൾക്കാണ് ആരംഭമായത്. മഅ്ദിൻ അക്കാദമിയിൽനിന്ന് സമന്വയ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 400 യുവ പണ്ഡിതരുടെ സനദ് ദാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. രാവിലെ പത്തിന് എജുപാർക്കിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സനദ് ദാനം നിർവഹിച്ചു. മഅ്ദിൻ ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. ഡോ. അബ്ദുൽ ഫത്താഹ് അൽ ഗനി ഈജിപ്ത് മുഖ്യാതിഥിയായി. ചടങ്ങിൽ 165 അദനികളും 185 ഹാഫിളുകളും സനദ് ഏറ്റുവാങ്ങി. മഅ്ദിൻ എജുപാർക്കിൽ നടന്ന പരിപാടി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് മുഖ്യാതിഥിയായിരുന്നു. പി.കെ.എസ്. തങ്ങൾ തലപ്പാറ, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് പ്രകാശ്, ഫാ. ജോസഫ്, ടി.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന സായിദ് വർഷം അന്താരാഷ്ട്ര സെമിനാർ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി. ജലീൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. എം.എ. യൂസുഫലി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണം നടത്തി. ലുലു ഫിനാൻഷ്യൽ ഗ്രൂപ് തലവൻ അദീബ് അഹ്മദ്, അബ്ദുൽ ഖാദിർ തെരുവത്ത്, ഡോ. മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്ങ് തുടങ്ങിയവർ സംബന്ധിച്ചു. ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർഥനക്ക് നേതൃത്വം നൽകി. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് 'ഇന്ത്യ: ഭാവിയുടെ വിചാരങ്ങൾ' ചർച്ച സമ്മേളനം കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മുഖ്യാതിഥിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story