Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലിയില്‍...

അങ്കമാലിയില്‍ റോഡുകള്‍ക്ക് 10 കോടി അനുവദിച്ചു

text_fields
bookmark_border
അങ്കമാലിയില്‍ റോഡുകള്‍ക്ക് 10 കോടി അനുവദിച്ചു
cancel
അങ്കമാലി: നിയോജക മണ്ഡലത്തില്‍ 10 കോടിയുടെ വിവിധ പൊതുമരാമത്ത് റോഡുകളുടെ റീ ടാറിങ്ങിന് ഭരണാനുമതി ലഭിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. കറുകുറ്റി-ഏഴാറ്റുമുഖം റോഡി​െൻറ പന്തക്കല്‍ വരെയുള്ള ഭാഗം ബി.എം ബി.സി നിലവാരത്തില്‍ ടാറിങ് ചെയ്യുന്നതിന് 2.80 കോടി, മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡിന് 2.30കോടി, മഞ്ഞപ്ര-അയ്യമ്പുഴ റോഡിന് 75 ലക്ഷം, കാലടി-മലയാറ്റൂര്‍ റോഡി​െൻറ അറ്റകുറ്റപ്പണിക്കും കാന നിർമാണത്തിനും 2.15കോടി, പ്രളയത്തില്‍ കേടുപാടുണ്ടായ മലയാറ്റൂര്‍-കോടനാട് പാലത്തിലെ അറ്റകുറ്റപ്പണിക്കും കൈവരികള്‍ പുനര്‍നിർമിക്കാനും 40 ലക്ഷവും, അങ്കമാലി-മഞ്ഞപ്ര റോഡി​െൻറ അറ്റകുറ്റപ്പണിക്ക് 1.60 കോടിയുടെയും അനുമതിയാണ് ലഭിച്ചത്. മണ്ഡലത്തില്‍ പ്രളയബാധിതമായ റോഡുകളുടെ അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് എം.എല്‍.എ പൊതുമരാമത്തുമന്ത്രി ജി. സുധാകരന് നിവേദനം നല്‍കുകയും വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരിഹാരമുണ്ടായത്. ഇതോടൊപ്പം അങ്കമാലി-മഞ്ഞപ്ര-മലയാറ്റൂര്‍ റോഡ് ബി.എം ബി.സി നിലവാരത്തില്‍ ടാറ് ചെയ്യുന്നതിന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍നിന്ന് 15 കോടി അനുവദിക്കാന്‍ തത്ത്വത്തില്‍ ധാരണയായതായും എം.എല്‍.എ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. തുക അനുവദിക്കപ്പെട്ട റോഡുകളുടെ ടെൻഡര്‍ നടപടി അടിയന്തരമായി പൂര്‍ത്തീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ എം.എല്‍.എ എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് നിർദേശം നൽകി. തുറവൂര്‍ സഹൃദയ ഗ്രാമത്തില്‍ സ്വതന്ത്ര കുടിവെള്ള പദ്ധതിക്ക് തുടക്കം അങ്കമാലി: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ സഹൃദയ ഗ്രാമം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സ്വതന്ത്ര കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ പ്രശ്ന പരിഹാരത്തിന് തുടക്കംകുറിച്ചതാണ് സ്വതന്ത്ര കുടിവെള്ള പദ്ധതി. എട്ട് ലക്ഷം ചെലവില്‍ ആരംഭിച്ച പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജോസഫ് പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സില്‍വി ബൈജു, സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം. ജയ്സണ്‍, ധന്യ ബിനു, ലത ശിവന്‍, ലിസി മാത്യു, പി.ജെ. ബാബു, എം.എം. മഹേഷ്, മനു മഹേഷ്, ഇ.കെ. വിജു തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ സഹൃദയ ഗ്രാമത്തില്‍ ആരംഭിച്ച സ്വതന്ത്ര കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു . ഫയല്‍നെയിം: EA ANKA 50 WATER PROJECT
Show Full Article
TAGS:LOCAL NEWS 
Next Story