Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോട്ടിലെ ചളിയും...

തോട്ടിലെ ചളിയും മാലിന്യവും നീക്കി എൻ.എസ്.എസ് വളൻറിയർമാർ

text_fields
bookmark_border
തോട്ടിലെ ചളിയും മാലിന്യവും നീക്കി എൻ.എസ്.എസ് വളൻറിയർമാർ
cancel
കൂത്താട്ടുകുളം: തോട്ടിൽ അടിഞ്ഞുകൂടിയ ചളിയും മാലിന്യവും നീക്കംചെയ്ത് കർഷകർക്ക് ആശ്വാസമേകി മണിമലക്കുന്ന് ഗവ. കോളജിലെ എൻ.എസ്.എസ് വളൻറിയർമാർ. സപ്തദിന ക്യാമ്പി​െൻറ ഭാഗമായാണ് വിദ്യാർഥികൾ തിരുമാറാടി പഞ്ചായത്തുമായി സഹകരിച്ച് ശുചീകരണപ്രവൃത്തി ഏറ്റെടുത്തത്. ഏഴാംവാർഡിലെ മാളികയിൽതാഴം തോട്ടിൽ കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ മാലിന്യവും ചളിയുംമൂലം 150 ഏക്കറോളം വരുന്ന കാവുംപുറം പാടശേഖരത്തിലെ കർഷകർ ദുരിതത്തിലായിരുന്നു. എൻ.എസ്.എസ് വളൻറിയർമാരുടെ ശ്രമദാനം കർഷകർക്ക് സഹായകരമായി. ശ്രമദാനം പഞ്ചായത്ത്‌ അംഗം പ്രശാന്ത് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വളൻറിയർ സെക്രട്ടറിമാരായ അപർണ, മാർഷൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story