Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൗണ്‍സിലര്‍മാര്‍...

കൗണ്‍സിലര്‍മാര്‍ ഇടപെട്ട് കനാല്‍ വൃത്തിയാക്കി; ഇന്നുമുതൽ ജലവിതരണം തുടങ്ങും

text_fields
bookmark_border
കൗണ്‍സിലര്‍മാര്‍ ഇടപെട്ട് കനാല്‍ വൃത്തിയാക്കി; ഇന്നുമുതൽ ജലവിതരണം തുടങ്ങും
cancel
ആലുവ: പ്രളയത്തിനുശേഷം കടുത്ത ജലക്ഷാമം നേരിട്ട ആലുവ നഗരസഭയില്‍ മൈനര്‍ ഇറിഗേഷന്‍ കനാല്‍വെള്ളം വെള്ളിയാഴ്ചയെത് തും. കനാലിലെ മാലിന്യങ്ങൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ നീക്കിയതോടെയാണ് വെള്ളംവിടാൻ സാധിക്കുന്നത്. നഗരസഭയിലെ 24, 25, 26 വാര്‍ഡുകളിലൂടെയാണ് ഇറിഗേഷന്‍ കനാല്‍ കടന്നുപോകുന്നത്. പ്രളയമാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ ഇറിഗേഷന്‍ കനാലിലെ പമ്പിങ് തടസ്സപ്പെട്ടിരുന്നു. വെള്ളമില്ലാതായതോടെ കിണറുകള്‍ വറ്റിവരണ്ടു. ആലുവയില്‍നിന്ന് കടുങ്ങല്ലൂരിലേക്കാണ് കനാലെത്തുന്നത്. പഞ്ചായത്തിലും വെള്ളമെത്താതായതോടെ കൃഷിയും മുടങ്ങിയിരിക്കുകയാണ്. നിരവധിതവണ പരാതി പറഞ്ഞെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിലാണ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്യാം പത്മനാഭനും കെ. ജയകുമാറും ചേര്‍ന്ന് കനാല്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചത്. തടസ്സങ്ങളുള്ള ഭാഗത്തെ മാലിന്യങ്ങള്‍ കോരിമാറ്റി വൃത്തിയാക്കി. ഇതോടെ വെള്ളിയാഴ്ച മുതല്‍ വെള്ളം തുറന്നുവിടാന്‍ ഇറിഗേഷന്‍ വകുപ്പ് തീരുമാനിച്ചു. ea yas 28aly4 ചിത്രം: കാടുപിടിച്ച് കിടന്ന ഇറിഗേഷന്‍ കനാല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story