Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപടിഞ്ഞാറേ കടുങ്ങല്ലൂർ...

പടിഞ്ഞാറേ കടുങ്ങല്ലൂർ സ്കൂളിന് അബൂദബി ഇന്ത്യൻ സ്കൂളിെൻറ കൈത്താങ്ങ്

text_fields
bookmark_border
പടിഞ്ഞാറേ കടുങ്ങല്ലൂർ സ്കൂളിന് അബൂദബി ഇന്ത്യൻ സ്കൂളിെൻറ കൈത്താങ്ങ്
cancel
കടുങ്ങല്ലൂർ: പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂളിന് സഹായഹസ്‌തവുമായി അബൂദബി ഇന്ത്യൻ സ്കൂൾ. പ്രളയത്തിൽ വൻനാശ നഷ്ട ം നേരിട്ട സ്കൂളിന് അഞ്ചര ലക്ഷം രൂപയുടെ സഹായമാണ് ലഭ്യമാക്കിയത്. ഏഴടിയിലധികം വെള്ളം കയറിയ സ്കൂൾ ഓഫിസിലെ രേഖകളും കമ്പ്യൂട്ടറും സയൻസ് ലാബും നശിച്ചിരുന്നു. വിവിധയിടങ്ങളിൽനിന്നുമുള്ള സഹായങ്ങൾ വിദ്യാലയത്തിന് ആശ്വാസമായിരിക്കുന്നതിനിടെയാണ് വിദേശ ഇന്ത്യൻ സ്കൂൾ അധികൃതർ കമ്പ്യൂട്ടറുകൾ, െപ്രാജക്ടറുകൾ, സ്ക്രീനുകൾ, കസേരകൾ, മേശകൾ എന്നിവയുമായെത്തിയത്. അബൂദബി സ്കൂളിലെ അധ്യാപിക പ്രസന്ന പടിഞ്ഞാേറ കടുങ്ങല്ലൂർ സ്കൂളിലെ പൂർവ വിദ്യാർഥിനിയാണ്. പി.ടി.എ പ്രസിഡൻറ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, പ്രധാനാധ്യാപിക പി.ബി. മിനി, ഇന്ദിര കുന്നക്കാല, ഗീത സലിം കുമാർ, സുരേഷ് മുട്ടത്തിൽ, അധ്യാപകരായ എ. മീര, സി.എ. ആംബ്രോസ്, ഒ.എസ്.എ പ്രസിഡൻറ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story