Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉമ്പായി ഗസലിനെ മലയാള...

ഉമ്പായി ഗസലിനെ മലയാള സംഗീതശാഖയിൽ തുന്നിച്ചേർത്ത വ്യക്തിത്വം ^ഡോ. കെ. ജയകുമാർ

text_fields
bookmark_border
ഉമ്പായി ഗസലിനെ മലയാള സംഗീതശാഖയിൽ തുന്നിച്ചേർത്ത വ്യക്തിത്വം -ഡോ. കെ. ജയകുമാർ മട്ടാഞ്ചേരി: മലയാളികൾക്ക് അന്യമായിരുന്ന ഗസലിനെ മലയാളസംഗീത ശാഖയിൽ തുന്നിച്ചേർത്ത വ്യക്തിത്വമായിരുന്നു ഉമ്പായിയെന്ന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. ജയകുമാർ പറഞ്ഞു. ഫോർട്ട്കൊച്ചിയിൽ നടന്ന ഉമ്പായി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയവികാരങ്ങളെ മനുഷ്യമനസ്സുകളുടെ ഉള്ളറയിലെത്തിക്കാൻ ഗസൽപോലെ മറ്റൊരു ശാഖയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്പായി മലയാളികൾക്ക് നൽകിക്കൊണ്ടുപോയ ഗസലുകൾ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്പായിയുടെ ഓർമകൾക്കുമുന്നിൽ ഒരിക്കൽകൂടി കൊച്ചി പ്രണാമമർപ്പിച്ച് ഫോർട്ട്കൊച്ചി പള്ളത്തുരാമൻ മൈതാനമാണ് ഉമ്പായി സ്മൃതിയുടെ വേദിയായത്. ഉമ്പായിയെക്കുറിച്ചുള്ള ഓർമകളടങ്ങിയ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ്, എം.എ. അബൂബക്കർ, പി.ഇ. ഹമീദ്, ഷീബ അമീർ എന്നിവർ സംസാരിച്ചു. തുടർന്ന് ഗായകരായ ഡി. ശ്രീനിവാസ്, ഗായത്രി, സിത്താര എന്നിവർ ഗസലുകൾ ആലപിച്ചു. ഖുർആൻ എക്സിബിഷൻ സാംസ്‌കാരിക സദസ്സ് പറവൂർ: ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ല സമിതിയുടെ നേതൃത്വത്തിൽ മന്നം ഇസ്ലാമിക്‌ യു.പി സ്കൂളിൽ നടക്കുന്ന ഖുർആൻ എക്സിബിഷ​െൻറ ഭാഗമായി നടന്ന സാംസ്‌കാരിക സദസ്സ് വി. കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഖുർആനുമായി അടുത്തിടപഴകുമ്പോൾ അതി​െൻറ ധാർമികതയും നീതിയും ഏറ്റവും എളുപ്പം ബോധ്യമാവുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. പാളയം ഇമാം മൗലവി വി.പി. സുഹൈബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ്‌ കെ.വി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ആധുനിക ലോകത്തിനാവശ്യമായ കരുണയുടെയും സാഹോദര്യത്തി​െൻറയും സന്ദേശങ്ങൾ ഇസ്ലാമിൽ ദർശിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ്‌ എ. അനസ് ആശംസ പ്രസംഗം നിർവഹിച്ചു. ടീൻ ഇന്ത്യ പ്രശ്നോത്തരിയിൽ സമ്മാനാർഹരായ വി.എ. ജവാദ്, ഹംന ഹനാൻ, ഇ.ഐ. ഇർഫാന, അമീൻ യാസിർ എന്നിവർക്കും ഖുർആൻ പ്രശ്നോത്തരിയിൽ സമ്മാനാർഹരായ വി.യു. ഇഖ്ബാൽ, യു.എം. സരിത, സൽമ ഇഖ്ബാൽ എന്നിവർക്കും കാസിം മൗലവി സമ്മാനങ്ങൾ വിതരണം ചെയ്തു. എം.എ. ഷമീർ മത്സരങ്ങൾ നിയന്ത്രിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ്‌ എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. പറവൂർ ഏരിയ പ്രസിഡൻറ്‌ എം.കെ. ജമാലുദ്ദീൻ സ്വാഗതവും പ്രോഗ്രാം കൺവീനർ എം.എ. നൗഷാദ് നന്ദിയും പറഞ്ഞു. ഹബീബ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story