Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രിസ്തുമസ് ആഘോഷം

ക്രിസ്തുമസ് ആഘോഷം

text_fields
bookmark_border
പള്ളുരുത്തി: ഇടവകയിലെ വയോധികരായ അമ്മമാരെ ആദരിച്ച് കുമ്പളങ്ങി സ​െൻറ് ജോസഫ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ത ുടക്കമായി. ചലചിത്ര പിന്നണി ഗായിക മെഹ്താബ് അസീം ഗാനം ആലപിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സൈക്ലിങ് ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയ കരിപോട്ട്, സംസ്ഥാന സ്കൂൾ കലോത്സവ വിജയി നേഹ ഫിലിപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ. ജേക്കബ് കയ്യാല പുരസ്കാര വിതരണം നടത്തി. ക്രിസ്മസ് കരോൾ ഗാനസന്ധ്യയും അരങ്ങേറി. കെ. കരുണാകരൻ അനുസ്മരണം തൃപ്പുണിത്തുറ: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ മതേതരത്വം ജീവവായു ആക്കിയ നേതാവായിരുന്നുവെന്ന് എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ. ലീഡർ കെ. കരുണാകരൻ കൾച്ചറൽ ഫോറം തൃപ്പുണിത്തുറ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ സംഘടിപ്പിച്ച കെ. കരുണാകര​െൻറ എട്ടാം ചരമദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി.നായർ അധ്യക്ഷതവഹിച്ചു. എൻ. വേണുഗോപാൽ, മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരൻ, ഐ.കെ. രാജു, കെ.ബി. മുഹമ്മദ് കുട്ടി മാസ്്റ്റർ, എം.പി. ജോസഫ് ഐ.എ.എസ്, സി.എ. ഷാജി, ഗീത സജീവ്, സി.വിനോദ്, തിലകൻ കാവനാൽ, ടി.എസ്. യോഹന്നാൻ, എം.എം. രാജു, ടി. രാജീവ്, ജയൻ കുന്നേൽ, കെ.പി. രംഗനാഥൻ, സുധീർ മോഹൻ, ഭാസ്കരൻ കദളിക്കാട്, സി.ആർ. അവിൽരാജ്, ജോബിഷ് പി.എസ്. തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story