Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരോൾ സംഘത്തിലേക്ക് കാർ ...

കരോൾ സംഘത്തിലേക്ക് കാർ പാഞ്ഞുകയറി എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കിഴക്കമ്പലം: ഞാറള്ളൂരിൽ കരോൾ സംഘത്തിലേക്ക് കാർ പാഞ്ഞുകയറി എട്ടുപേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് ഏേഴാടെയാണ് സംഭവം. കിഴക്കമ്പലം സ​െൻറ് ആൻറണീസ് പള്ളിയിലെ സ​െൻറ് സേവ്യേഴ്‌സ് കരോൾ സംഘം ഞാറള്ളൂരിലെ ലൗ ഡെയിൻ വില്ലയിൽനിന്ന് കരോൾപാടി തിരിച്ചിറങ്ങുമ്പോൾ മൂവാറ്റുപുഴ-എറണാകുളം റോഡിൽ കിഴക്കമ്പലം ഭാഗത്തുനിന്നുവന്ന ആൾട്ടോ കാർ നിയന്ത്രണംവിട്ട് കരോൾ സംഘത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കിഴക്കമ്പലത്തുവച്ച് ഇതേ കാർ വഴിയാത്രക്കാരെയും മറ്റു വാഹനങ്ങളിലും ഇടിച്ചശേഷം നിർത്താതെ ഓടിച്ചുപോരുന്നതിനിെടയാണ് അപകടം. കാർ ഡ്രൈവർ മദ്യപിച്ചതായി സംശയിക്കുന്നുവെന്ന് കുന്നത്തുനാട് പൊലീസ് പറഞ്ഞു. ഡ്രൈവർ കുമാരപുരം ചിറ്റനാട് രഞ്ജിത്തിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഞാറള്ളൂർ പുളിക്കത്തറ സൈമൺ അഗസ്റ്റിൻ (33), കിഴക്കമ്പലം കോയിക്കര സൗമ്യ പോൾസൺ (32), ഈരാറ്റുപേട്ട കരോട്ടെ പുള്ളോലിൽ മാരിയറ്റ് കുര്യൻ (66) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സാന്ദ്ര (10), അലീന (14) എന്നിവരെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലും ഒരാളെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറെ വൈദ്യപരിശോധനക്ക് ഹാജരാക്കിയശേഷം കേസെടുത്തതായി കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story