Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവർ ഒത്തുചേർന്നു;...

അവർ ഒത്തുചേർന്നു; മഹാപ്രളയത്തെ ഉൾക്കാഴ്​ചയിൽ അതിജീവിച്ച ഒാർമകളുമായി

text_fields
bookmark_border
അവർ ഒത്തുചേർന്നു; മഹാപ്രളയത്തെ ഉൾക്കാഴ്​ചയിൽ അതിജീവിച്ച ഒാർമകളുമായി
cancel
ആലുവ: കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തെ ഉൾക്കാഴ്ചയുടെ കരുത്തിൽ നേരിട്ട കാഴ്ചപരിമിതരുടെ സംഗമം അവിസ്മരണീയമായി. തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി കോഴിക്കോട് ആസ്ഥാനമായ പീപിൾസ് ഫൗണ്ടേഷ​െൻറ സഹകരണത്തോടെയാണ് ചൂർണിക്കര കമ്യൂണിറ്റി ഹാളിൽ സംഗമമൊരുക്കിയത്. കാഴ്ചപരിമിതരുൾപ്പെടെയുള്ള ഭിന്നശേഷിക്കാരോടുള്ള സമൂഹത്തി​െൻറയും ഭരണാധികാരികളുടെയും മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കേന്ദ്ര നവ-പുനരുപയോഗ ഉൗർജ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത് നായർ അഭിപ്രായപ്പെട്ടു. നമ്മുടെ സർക്കാർ ഒാഫിസുകൾ ഇപ്പോഴും ഭിന്നശേഷി സൗഹൃദമായിട്ടില്ലെന്ന് കോഴിക്കോട് കലക്ടറായിരിക്കെ ഉണ്ടായ അനുഭവങ്ങൾ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണം. മാതാവ് നേത്രരോഗ വിദഗ്ധയായതിനാൽ ചെറുപ്പംമുതൽതന്നെ കാഴ്ചപരിമിതരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി െബ്രയിലി ലിപിയിൽ തയാറാക്കിയ ദുരന്ത മുന്നറിയിപ്പ് ലഘുലേഖ അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് ജില്ല സെക്രട്ടറി എസ്. മുഹമ്മദ് അമീന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. ദുരിതബാധിതർക്കുള്ള പീപിൾസ് ഫൗണ്ടേഷ​െൻറ സഹായവിതരണം അരവിന്ദന് നൽകി ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ നിർവഹിച്ചു. തണലി​െൻറ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന െബ്രയിലി ലിപിയിലുള്ള േബ്രാഷർ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗവും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയുമായ സി.കെ. ജലീൽ കാഴ്ചപരിമിതയായ നീതുവിന് നൽകി പ്രകാശനംചെയ്തു. തണൽ രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. പീപിൾസ് ഫൗണ്ടേഷൻ ജില്ല കൺവീനർ എം.എം. മുഹമ്മദ് ഉമർ പുനർനിർമാണ പദ്ധതികൾ വിശദീകരിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്് അംഗങ്ങളായ എം.എ. അബ്്ദുൽഖാദർ, അബ്ദുൽഅസീസ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ല പ്രസിഡൻറ് രാജു ജോർജ്, സെക്രട്ടറി ഔസേഫ്, തണൽ പാരാപ്ലീജിക് കെയർ ജില്ല കൺവീനർ രാജീവ് പള്ളുരുത്തി, ആലുവ മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ, 'മാധ്യമം' ആലുവ റിപ്പോർട്ടർ യാസർ അഹമ്മദ്, വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്് പ്രസിഡൻറ് സി.പി. സലീം, നവകൈരളി ട്രസ്റ്റ് ചെയർമാൻ റഹീം പി. ഇബ്രാഹിം, തൃക്കാക്കര സാംസ്കാരികവേദി പ്രസിഡൻറ് ജലീൽ താനത്ത് എന്നിവർ സംസാരിച്ചു. ദിലീപ്കുമാർ പ്രാർഥനഗാനം ആലപിച്ചു. തണൽ കൺവീനർ കെ.കെ. ബഷീർ സ്വാഗതവും സെക്രട്ടറി സാബിത് ഉമർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story