Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുൻ ബാധ്യതകൾ...

മുൻ ബാധ്യതകൾ ഒഴിവാക്കി; റിലയൻസ‌് ജിയോക്ക്​ നഗരത്തിൽ കേബിൾ സ്ഥാപിക്കാൻ അനുമതി

text_fields
bookmark_border
കൊച്ചി: റിലയൻസ‌് ജിയോക്ക് നഗരത്തിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാൻ അനുമതി നൽകാൻ കൊച്ചി നഗരസഭ തീരുമാനം. റി ലയൻസ് നേരത്തേ വരുത്തിയ ബാധ്യതകൾ ഒഴിവാക്കിയാണ് അനുമതി. ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ശനിയാഴ്ച കൗൺസിൽ യോഗം ഇക്കാര്യം അംഗീകരിച്ചത്. റിലയൻസിന് അനുമതി നൽകുന്ന കാര്യത്തിൽ എതിരല്ലെങ്കിലും സുപ്രധാന കാര്യങ്ങളിൽ ഉൾപ്പെടെ വ്യക്തത വേണമെന്ന് പ്രതിപക്ഷ നേതാവ‌് കെ.ജെ. ആൻറണി, പാർലമ​െൻററി പാർട്ടി നേതാവ‌് വി.പി. ചന്ദ്രൻ, കൗൺസിലർ പി.എസ‌്. പ്രകാശൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ. മിനിമോൾ, പി.എം. ഹാരിസ‌്, ഗ്രേസി ജോസ‌ഫ‌് എന്നിവർ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി.കെ. മിനിമോളും ഗ്രേസി ജോസഫും വാശിപിടിച്ചതോടെ യോഗം ചൂടുപിടിച്ചു. ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച വകയിൽ 2014-15 മുതൽ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ റിലയൻസ് നഗരസഭക്കു 1.92 കോടിയുടെ ബാധ്യത വരുത്തിയിട്ടുണ്ട്. ഇക്കാര്യം ഓഡിറ്റ് പരാമർശത്തിനും വഴിെവച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റിലയൻസിനെ സഹായിക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് വി.കെ. മിനിമോൾ കുറ്റപ്പെടുത്തി. കമ്പനി വരുത്തിയ ബാധ്യതക്കുപകരം തുക താൽക്കാലിക നിക്ഷേപമായി വാങ്ങിസൂക്ഷിക്കണമെന്നും ഓഡിറ്റ് അനുമതി ലഭിക്കുന്നമുറക്ക് പണം തിരിച്ചുനൽകണമെന്നും അഭിപ്രായം ഉയർന്നു. റിലയൻസിന് നൽകുന്ന പരിഗണന ബി.എസ്.എൻ.എല്ലിനും മറ്റു കമ്പനികൾക്കും നൽകണമെന്നായിരുന്നു ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദി​െൻറ ആവശ്യം. രണ്ടരവർഷം മുമ്പാണ് കേബിൾ സ്‌ഥാപിക്കാൻ റിയലയൻസ് അനുമതി തേടിയതെന്നും കഴിഞ്ഞ രണ്ടു കൗൺസിലുകളിലും ഇത് അജണ്ടയായി വന്നെങ്കിലും അംഗങ്ങളുടെ ആശങ്കകൾ ദൂരികരിക്കാൻ മാറ്റിെവച്ചതായും മേയർ പറഞ്ഞു. മുൻ ബാധ്യതകൾ ഒഴിവാക്കിയാണ‌് സർക്കാർ റിലയൻസിന് അനുമതി നൽകിയിരിക്കുന്നതെന്ന‌് നിയമോപദേശം ലഭിച്ചതായി സെക്രട്ടറി വിശദീകരിച്ചതിനെത്തുടർന്ന് അജണ്ട അംഗീകരിക്കാൻ കൗൺസിൽ ഒറ്റക്കെട്ടായി തീരുമാനിച്ചു. റോഡ് വെട്ടിപ്പൊളിക്കുന്നതിന് മുമ്പ് ഡിവിഷൻ കൗൺസിലർമാരെ അറിയിക്കണമെന്നും ചെറിയ റോഡുകളും ബി.എം ആൻഡ് ബി.സി റോഡുകളും കുഴിക്കുന്നത് കഴിയുന്നത്ര വൈകിപ്പിക്കണമെന്നും കമ്പനിക്ക് നിർദേശം നൽകുമെന്നും മേയർ പറഞ്ഞു. കൊച്ചിൻ കലാഭവനിൽ ക്രിസ്മസ് ആഘോഷം കൊച്ചി: കൊച്ചിൻ കലാഭവൻ ക്രിസ്തുമസ് ആഘോഷം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഒാഡിറ്റോറിയത്തിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാ. ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷതവഹിക്കും. കെ.എസ്. പ്രസാദ്, കെ.എ. അലി അക്ബർ, കലാഭവനിലെ കലാകാരന്മാർ എന്നിവർ പെങ്കടുക്കും. കലാഭവനിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നടത്തുന്ന കലാപരിപാടികൾ ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story