Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനക്ഷത്രദീപങ്ങൾ...

നക്ഷത്രദീപങ്ങൾ മിഴിതുറന്നു; പ്രകാശപൂരിതമായി ഫോർട്ട്​കൊച്ചി വീഥികൾ

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സെലിബ്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദീപാലങ്കാരം ഫോർട്ട്കൊച്ചിയെ പ്രകാശപൂരിതമാക്കി. ഫോർട്ട്കൊച്ചി വെളിമുതൽ കമാല കടവ് വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിലാണ് റോഡുകൾ തോരണംകൊണ്ട് അലങ്കരിച്ച് ആയിരത്തിയൊന്ന് നക്ഷത്ര വിളക്കുകൾ സ്ഥാപിച്ച് തെളിയിച്ചത്. കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയിലും സംഗീത സംവിധായകൻ ഗോപി സുന്ദറും ചേർന്ന് സ്വിച്ച് ഓൺ നിർവഹിച്ചു. കൗൺസിലർ ബെന്നി ഫെർണാണ്ടസ്, മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ എസ്. വിജയൻ, ജയ്സൺ മാത്യു, എസ്.പി. ദേവാനന്ദ്, പ്രിയ ജോളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story