Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ കാണാനി​ല്ലെന്ന്​ പരാതി

text_fields
bookmark_border
ആലപ്പുഴ: നഗരത്തിലെ സ്വകാര്യ സ‌്കൂളിലെ രണ്ട‌് പത്താംക്ലാസ‌് വിദ്യാർഥികളെ കാണാനില്ലെന്ന‌് പരാതി. ശനിയാഴ‌്ച രാ വിലെ ട്യൂഷനെന്നുപറഞ്ഞ‌് വീട്ടിൽനിന്ന് പോയ ആൺകുട്ടികൾ തിരികെയെത്തിയില്ലെന്ന‌ുകാണിച്ച‌് രക്ഷിതാക്കൾ നോർത്ത് പൊലീസ‌ിൽ പരാതി നൽകി. സ‌്കൂളിലെ അർധവാർഷിക പരീക്ഷഫലം സംബന്ധിച്ച‌് ശനിയാഴ‌്ച അധ്യാപക-രക്ഷാകർതൃ യോഗം വിളിച്ചിരുന്നു. കണക്കുപരീക്ഷക്ക‌് ഒരുകുട്ടിക്ക‌് മാർക്ക‌് കുറവായിരുന്നുവെന്ന‌് പറയുന്നു. ട്യൂഷനുശേഷം വീട്ടിലെത്തുന്ന കുട്ടികളുമായി യോഗത്തിനുപോകാൻ തയാറെടുത്തിരുന്ന രക്ഷിതാക്കൾ പതിവുസമയം കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ വന്നതോടെയാണ‌് അന്വേഷണം ആരംഭിച്ചത‌്. അന്വേഷണത്തിൽ ഇരുവരും ട്യൂഷൻ സ​െൻററിൽ എത്തിയിട്ടില്ലെന്ന‌് വ്യക്തമായി. തുടർന്ന‌് പൊലീസ‌ിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കളുടെ ഫോണിൽനിന്ന‌് കുട്ടികൾ മൂകാംബിക യാത്ര സംബന്ധിച്ച‌് വാട‌്സാപ്പിൽ ചർച്ചചെയ‌്തതായും പേടിഎം ആപ് ഉപയോഗിച്ച‌് മൂകാംബികക്ക‌് ടിക്കറ്റ‌് ബുക് ചെയ‌്തതായും കണ്ടെത്തിയിട്ടുണ്ട‌്. അന്വേഷണം ആരംഭിച്ചതായി നോർത്ത് സി.ഐ ഇ.കെ. സോൾജിമോൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story