Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൻസീന പങ്കുവെക്കുന്നു; ...

തൻസീന പങ്കുവെക്കുന്നു; കുഞ്ഞറിവുകളുടെ വലിയലോകം

text_fields
bookmark_border
blurb: ഹിറ്റായി തൻസീന ഇല്യാസി​െൻറ യൂടൂബ് ചാനൽ പാചകം, ആരോഗ്യം, സൗന്ദര്യ സംരക്ഷണം, ഫാഷൻ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചാനലുകൾ യൂടൂബിലുണ്ട്. എന്നാൽ, വെറുതെയൊരു യൂ ടൂബ് ചാനൽ എന്നതിനപ്പുറത്തേക്ക് സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങൾ കൈമാറുന്ന മാധ്യമം എന്ന നിലയിലാണ് തൻസീന ഇല്യാസ് എന്ന കോഴിക്കോട്ടുകാരി യൂടൂബ് ചാനൽ തുടങ്ങുന്നത്. ഒന്നരവർഷം മുമ്പ് ആധാരം എഴുതാനായി ഒരുപാട് ഓഫിസുകൾ കയറി അലഞ്ഞു. തുടർന്ന് സൈറ്റുകളിൽ പരതിയപ്പോഴാണ് ഏതൊരാൾക്കും സ്വന്തമായി ആധാരം എഴുതാനുള്ള അവകാശമുണ്ടെന്ന കാര്യം മനസ്സിലാകുന്നത്. തന്നെപ്പോലെ നിരവധി പേർക്ക് ഇക്കാര്യം അറിയില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. എന്തുകൊണ്ട് ഈ അറിവ് മറ്റുള്ളവർക്കും കൂടി പകർന്നുകൂടാ എന്ന തിരിച്ചറിവിൽ നിന്നാണ് തൻസീന ഇല്യാസ് എന്ന യൂടൂബ് േബ്ലാഗറുടെ ജനനം. ഇത്തരത്തിൽ സാധാരണക്കാർക്ക് അറിയാത്തതും അവർക്ക് ഏറെ സഹായപ്രദമാകുകയും ചെയ്യുന്ന നിരവധി വിഡിയോകൾ ചെയ്തു. ഫോണിലെ വിവിധ ആപ്പുകളും അവയുടെ ഉപയോഗങ്ങളെക്കുറിച്ചാണ് കൂടുതലായും വിഡിയോ ചെയ്തിട്ടുള്ളത്. ഫോൺ എല്ലാവരുടെയും നിത്യജീവിതത്തി​െൻറ ഭാഗമായതിനാൽ വിഡിയോ വൻ ഹിറ്റാവും. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഏതുരാജ്യത്തി​െൻറയും പാസ്പോർട്ട് സൈസ് ഫോട്ടോ പെട്ടന്ന് നിർമിക്കുന്നത് എങ്ങനെ, ഐ ഫോൺ ഉള്ളവർക്ക് പെട്ടന്ന് ടെക്സ്റ്റ് എഡിറ്റുചെയ്യാം, വളരെ എളുപ്പത്തിൽ നോക്കാവുന്ന ഏതുദിവസത്തെയും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റ് ടിക്കറ്റ് കാണിച്ചുതരുന്ന ആപ്പ്, വാട്ട്സ് ആപ്പിൽ പാസ് വേർഡ് ഇട്ട് ഫോട്ടോസ് അയക്കാനുള്ള ആപ്പ് തുടങ്ങി നൂറുകണക്കിന് വിഡിയോകൾ ഇതിനോടകം തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജനന, മരണ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കുന്നതിെന കുറിച്ചും, ചാരിറ്റി ലക്ഷ്യമിട്ട് ചികിത്സസഹായം അഭ്യർഥിച്ചുള്ള രണ്ടുമൂന്ന് വിഡിയോയും ചെയ്തിട്ടുണ്ട്. 12,585 സബ്സ്ക്രൈബേഴ്സും 1,43,223 ഫോളോവേഴ്സും തൻസീനക്ക് ഇന്നുണ്ട്. മികച്ച വരുമാനവും യൂടൂബ് ചാനൽ വഴി ലഭിക്കുന്നു. കോഴിക്കോട് കണ്ണോത്ത് ആണ് തൻസീനയുടെ ജന്മദേശം. ഫാഷൻ-വൈൽഡ് ൈലഫ് ഫോട്ടോ ഗ്രാഫർ കൂടിയായ താമരശ്ശേരി സ്വദേശി ഇല്യാസാണ് ഭർത്താവ്. ജോലി സൗകര്യം കണക്കിലെടുത്താണ് എറണാകുളം പറവൂരിൽ താമസമാക്കിയത്. സമയം കിട്ടുമ്പോഴെല്ലാം തൻസീനയെ വിഡിയോ ചെയ്യാനും എഡിറ്റ് ചെയ്യാനും ഇല്യാസ് സഹായിക്കുന്നു. നാലര വയസ്സുകാരിയായ അംന മെഹ്റിൻ ആണ് മകൾ. ''വിഡിയോ ചെയ്തു തുടങ്ങുന്ന സമയത്ത് നിരുത്സാഹപ്പെടുത്താനായി നിരവധി പേർ മുന്നിലുണ്ടായിരുന്നു. അന്നൊക്കെ വിമർശനങ്ങൾകൊണ്ട് മൂടിയവർ ഇപ്പോൾ ഒരക്ഷരം പറയുന്നില്ല മാത്രവുമല്ല, എവിടെപോയാലും ആളുകൾ തിരിച്ചറിയുന്നു. വരുമാനം വീട്ടിലിരുന്ന് ഉണ്ടാക്കാനുള്ള നല്ല മാർഗമാണ് യൂടൂബ് ചാനൽ''- തൻസീന പറയുന്നു. പി. ലിസി (ചിത്രം) തൻസീന ഇല്യാസ്
Show Full Article
TAGS:LOCAL NEWS 
Next Story