Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമേളപ്രമാണി...

മേളപ്രമാണി...

text_fields
bookmark_border
കെ.ആർ. സന്തോഷ് കുമാർ. krskalady@gmail.com ജില്ലയിൽ പാണ്ടിമേളത്തിനും പഞ്ചാരിമേളത്തിനും തായമ്പകയ്ക്കും മേൽവിലാസം നൽകിയ വാ ദ്യ കലാകാരനാണ് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ. ആദിശങ്കര‍​െൻറ ജനനസ്ഥലമായ കാലടിയുടെ മറുകരയായ ചേരാനല്ലൂർ ഗ്രാമത്തിലാണ് മേളത്തി​െൻറയും തായമ്പകയുടെയും ശക്തനായ പ്രായോക്താവും നിരവധി മേളം ആസ്വാദകരുടെ ആശാനുമായ ശങ്കരൻകുട്ടി മാരാർ ജനിച്ചത്. തൃശൂർ പൂരമടക്കം ഉത്സവപ്പറമ്പുകളിൽ സ്ഥിരം സാന്നിധ്യമാണ് ഈ മേളപ്രമാണി. പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻ മാരാർ തുടങ്ങി വാദ്യമേള കുലപതികൾക്ക് ഒപ്പം ചേർത്ത് വെയ്ക്കാവുന്ന പേരാണ് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും. തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലെയും മേളങ്ങളിൽ ഇദ്ദേഹത്തി​െൻറ സാന്നിധ്യം അനിവാര്യമാണ്. കൈയും കോലും ഒരു പോലെ വീഴുന്ന പ്രയോഗത്തി​െൻറ തനിമ നിറഞ്ഞ് നിൽക്കുന്നത് പാരമ്പര്യ സിദ്ധി നിറഞ്ഞ മുടിയേറ്റ് മേളത്തി​െൻറ വഴികളിലൂടെ നേടിയ കെട്ടുറപ്പിലാണ്. കാളിയുടെ വീരഭാവം പാണ്ടിമേളത്തിലൂടെയും ചെമ്പടയിലൂടെയും മുന്നേറുമ്പോൾ അതി​െൻറ ഗാംഭീര്യം നിറഞ്ഞ വഴികൾ ശങ്കരൻകുട്ടി മാരാരുടെ ചെണ്ടയിലും മുഴങ്ങുന്നുണ്ട്. വീരശൃംഖലയടക്കം നിരവധി ബഹുമതികളും മാരാരെ തേടി എത്തിയിട്ടുണ്ട്. ചിത്രം-- ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ
Show Full Article
TAGS:LOCAL NEWS 
Next Story