Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടെ​േമ്പാ ട്രാവലറും...

ടെ​േമ്പാ ട്രാവലറും ലോറിയും കൂട്ടിയിടിച്ച്​ ട്രാവലർ ഡ്രൈവർ മരിച്ചു

text_fields
bookmark_border
ഹരിപ്പാട്: ദേശീയപാതയിൽ ചേപ്പാട് ക്രിസ്ത്യൻ വലിയപള്ളിക്ക് സമീപം മിനി ടെേമ്പാ ട്രാവലറും പച്ചക്കറി കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവർ തൽക്ഷണം മരിച്ചു. 14 പേർക്ക് പരിക്ക്. തിരുവനന്തപുരം മൂങ്ങോട് എസ്.എസ് നിവാസിൽ ശദ്രക്കി​െൻറ മകൻ ശാരോൺ ശദ്രക്കാണ് (26) മരിച്ചത്. വ്യാഴാഴ്ച പുലർച്ച 5.15നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ചോറ്റാനിക്കര ദേവീക്ഷേത്ര ദർശനത്തിന് പുറപ്പെട്ടവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്‌. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ ശരണ്യ (20), ഇവരുടെ മകൻ അഭിദേവ് (ആറുമാസം), സുര (52), അഞ്ജു (21) അഞ്ജുവി​െൻറ മകൾ അക്ഷര (ആറുമാസം), ഷീജ (40), സജി (42), ഗോമതി (75), ശരണ്യ (25), ശ്യാം (25), വിഷ്ണു (25), രതീഷ് (24), നിസാറുദ്ദീൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. അഭിദേവിന് ചോറൂണ് േചാറ്റാനിക്കര ക്ഷേത്രത്തിൽ നടത്താൻ മിനി ട്രാവലർ വാടകക്ക് വിളിച്ച് ബന്ധുക്കൾ പുറപ്പെട്ടതാണ്. പച്ചക്കറി കയറ്റിയ ലോറി വടക്കുനിന്ന് കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. ആദ്യം വടക്കുനിന്നുവന്ന പാർസൽ ലോറിയിൽ ട്രാവലർ തട്ടി നിയന്ത്രണം വിട്ടതോടെ പാർസൽ ലോറിയുടെ പിന്നാലെ വന്ന പച്ചക്കറി ലോറിയുമായി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പച്ചക്കറി ലോറിയും മറിഞ്ഞെന്ന് കരീലക്കുളങ്ങര പൊലീസ് പറഞ്ഞു. പൊലീസും ഫയർഫോഴ്സും ഹരിപ്പാട് എമർജൻസി െറസ്ക്യൂ ടീം അംഗങ്ങളുമാണ് പരിക്കേറ്റവരെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. ട്രാവലർ ഡ്രൈവർ ശാരോണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് മുക്കാൽ മണിക്കൂറോളം ചേപ്പാട്ട് ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story