Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാട്ടാനക്കൂട്ടത്തി​െൻറ ...

കാട്ടാനക്കൂട്ടത്തി​െൻറ ആക്രമണത്തിൽ വനപാലകന് പരിക്ക്

text_fields
bookmark_border
കോതമംഗലം: ഭൂതത്താൻകെട്ട്-ഇടമലയാർ റോഡിൽ വനപാലകരെ കാട്ടാനക്കൂട്ടം ആക്രമിച്ചു. തുണ്ടം റേഞ്ചിലെ കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഗോകുൽ (24), കരിമ്പാനി െഡപ്യൂട്ടി റേഞ്ച് ഓഫിസർ ഷേക്ക് സാഹിലി എന്നിവരെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ബുധനാഴ്ച രാവിലെ തുണ്ടം റേഞ്ച് ഒാഫിസർ വിളിച്ചുചേർത്ത ഡെപ്യൂട്ടി റേഞ്ചർമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് ഇരുവരും ബുള്ളറ്റിൽ വരുമ്പോൾ കാട്ടാനക്കൂട്ടത്തി​െൻറ മുന്നിൽപെടുകയായിരുന്നു. ഭൂതത്താൻകെട്ട് സ്റ്റേഷൻ പരിധിയിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നത്. ആനക്കൂട്ടം അക്രമിക്കാൻ വന്നപ്പോൾ ഇരുവരും വാഹനത്തിൽനിന്ന് ഇറങ്ങിയോടി. ഓട്ടത്തിനിടെ വീണാണ് ഗോകുലിന് പരിക്കേറ്റത്. കാലിനും നടുവിനും പരിക്കുള്ള ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ യാത്രചെയ്ത ബൈക്ക് ആന ചവിട്ടി നശിപ്പിച്ചു. സംഭവമറിഞ്ഞ് ഭൂതത്താൻകെട്ട് സ്റ്റേഷനിലെ ബി.എഫ്.ഒ ജയൻ, ഇടമലയാർ െഡപ്യൂട്ടി ആർ.ഒ അനിൽകുമാർ, വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ലിബിൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ വനപാലകരെത്തി ആനക്കൂട്ടത്തെ തുരത്തി. ഈ മാസം രണ്ട് ബൈക്ക് യാത്രികരെ വടാട്ടുപാറ-ഭൂതത്താൻകെട്ട് റോഡിൽ ആന ഓടിച്ചിരുന്നു. ഒരു വൈദ്യതി ബോർഡ് ജീവനക്കാരനെയും ആകമിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story