Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ട്​ സ്​ത്രീകളെ...

രണ്ട്​ സ്​ത്രീകളെ കൊല​െ​പ്പടുത്തിയയാൾ തട്ടിപ്പ്​ ശ്രമത്തിനിടെ പിടിയിൽ

text_fields
bookmark_border
മൂവാറ്റുപുഴ: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൂവാറ്റുപുഴയിൽ തട്ടിപ്പ് ശ്രമത്തിനിടെ പിടിയിലായി. കൊല്ലം സ്വദേശി ബാഹുലേയനെയാണ് (48) കസ്റ്റഡിയിലെടുത്തത്. ആരക്കുഴ സ​െൻറ് ജോസഫ് കോൺവ​െൻറിൽ നിസ്സഹായാവസ്ഥ പറഞ്ഞെത്തിയ ഇയാൾ ആയിരം രൂപ ആവശ്യപ്പെടുകയായിരുന്നു. അധികൃതർ 100 രൂപ നൽകിയെങ്കിലും ഇയാൾ പോയില്ല. 1000 രൂപതന്നെ വേണമെന്നായിരുന്നു ആവശ്യം. ഒടുവിൽ 500 രൂപകൂടി നൽകി. എന്നിട്ടും വഴങ്ങാതെ ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു. കുറവിലങ്ങാട്ടുള്ള അമലയെന്ന കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂചിപ്പിച്ചായിരുന്നു ഇയാളുടെ ഭീഷണി. ഒടുവിൽ അപകടം ബോധ്യപ്പെട്ടതോടെയാണ് കോൺവ​െൻറിലെ കന്യാസ്ത്രീകൾ പൊലീസിൽ അറിയിച്ചത്. ഉടൻ പൊലീസെത്തി ഇയാളെ വഴിയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വയനാട് ഭാര്യയെയും തൃപ്പൂണിത്തുറയിലുള്ള തങ്കമ്മയെന്ന സ്ത്രീയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാളെന്ന് തിരിച്ചറിഞ്ഞത്. പാലാ ഭാഗത്തുള്ള രണ്ട് പള്ളികൾ പട്ടാപ്പകൽ അടിച്ചുതകർത്ത് മോഷണശ്രമം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. കൂടുതൽ ചോദ്യംചെയ്യലിനായി എറണാകുളത്തുനിന്ന് ൈക്രംബ്രാഞ്ച് സംഘവും എത്തിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയതിന് കേസെടുത്ത പൊലീസ്, ഇയാളെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story