Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറബിഭാഷ ദിനം ആചരിച്ചു

അറബിഭാഷ ദിനം ആചരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: എം.ഐ, ഇ.ടി ഹൈസ്കൂൾ അറബിക് ക്ലബ് അന്താരാഷ്ട്ര അറബിക് ദിനാചരണത്തോടനുബന്ധിച്ച് ൈകയെഴുത്ത് മാഗസിൻ പ ുറത്തിറക്കി, 'അൻവാർ' മാഗസി​െൻറ പ്രകാശനം മുൻ സംസ്ഥാന അറബിക് ഓഫിസർ വി.എം. സൈനുദ്ദീൻ നിർവഹിച്ചു. വനിത കോളജ് പ്രിൻസിപ്പൽ വി.എച്ച്. ഉമ്മർ, ഹെഡ്മാസ്റ്റർ പി.എം. അബ്ദുൽ ഗഫൂർ, വി.എം. മുഹമ്മദ്, വർക്കി, സാജിദ, ആസിയ ബഷീർ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ: കെ.എം എല്‍.പി സ്‌കൂളില്‍ അന്താരാഷ്‌ട്ര അറബിഭാഷ ദിനത്തി​െൻറ ഭാഗമായി ചിത്രരചന, അറബി പദ്യംചൊല്ലല്‍, സംഘഗാനം, ക്വിസ്‌ മത്സരങ്ങള്‍ നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അറബിഭാഷാദിന സമ്മേളനം എറണാകുളം മുസ്ലിം എജുക്കേഷന്‍ ഓഫിസര്‍ പി.എം. ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെ അല്‍വാന്‍ എന്ന കൈയെഴുത്തു മാസികയുടെ പ്രകാശനം മൂവാറ്റുപുഴ എ.ഇ.ഒ ആര്‍. വിജയ നിർവഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡൻറ് പി.ഡി. ഷാനവാസ്‌, വൈസ്‌ പ്രസിഡൻറ് അനീസ്‌ പുഴക്കര മദേഴ്‌സ്‌ ഫോറം ചെയര്‍പേഴ്‌സൻ റസിയ യൂനുസ്‌, പി.വി. സീമമോള്‍, പി.എം. നാദിറ, ജിേൻറാ കുര്യന്‍, ബി. ഷീബ, എം.എ. ഹംസ, ജോഹര്‍ എ. ഫരീദ് എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ: വനിത ഇസ്ലാമിയ കോളജി​െൻറ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം പ്രിൻസിപ്പൽ ഇ.എച്ച്. ഉമർ ഉദ്ഘാടനം ചെയ്തു. അറബിക് എക്സിബിഷനും ഭാഷമത്സരങ്ങളും നടന്നു. കാലിഗ്രാഫി വിദഗ്ധൻ പി.വി. മുഹമ്മദ് ഉമരി കാലിഗ്രാഫി പരിശീലനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story