Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്‌കരിച്ച...

സംസ്‌കരിച്ച ഭക്ഷ്യോല്‍പന്ന മേഖലയില്‍ വന്‍ വളര്‍ച്ചസാധ്യത

text_fields
bookmark_border
കൊച്ചി: സംസ്‌കരിച്ച ഭക്ഷ്യോല്‍പന്നങ്ങളുടെ മേഖലയില്‍ വന്‍ വളര്‍ച്ച സാധ്യതകളാണുള്ളതെന്ന് കൊച്ചിയില്‍ സമാപി ച്ച ഭക്ഷ്യ ഉച്ചകോടി ചൂണ്ടിക്കാട്ടി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ഫുഡ് സമ്മിറ്റില്‍ 650ഓളം ബിസിനസ് മീറ്റിങ്ങുകളാണ് നടന്നത്. ഈ മേഖലയിലെ 43 സ്റ്റാര്‍ട്ടപ്പുകളുടെ ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു. ഭക്ഷ്യ വ്യവസായമേഖല ഇന്ത്യയെ സംബന്ധിച്ച് ഏറെ സാധ്യതകളുള്ളതാണെന്നും ഈ രംഗത്ത് നാം ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഉച്ചകോടിയില്‍ സംസാരിച്ച കെല്ലോഗ് ദക്ഷിണാഫ്രിക്ക മേഖലയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ അനുപം ദത്ത ചൂണ്ടിക്കാട്ടി. നഗരമേഖലകളില്‍ പോലും ആകെ ഭക്ഷ്യ ഉപഭോഗത്തി​െൻറ അഞ്ചുശതമാനം മാത്രമേ സംസ്‌കരിച്ച ഭക്ഷ്യോല്‍പന്നങ്ങളുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള 53 പ്രസംഗകര്‍ എത്തിയ ഫുഡ് സമ്മിറ്റില്‍ 900 പ്രതിനിധികളാണുണ്ടായിരുന്നത്. ഭക്ഷ്യ സംസ്‌കരണ യൂനിറ്റുകള്‍, അനലിസ്റ്റുകള്‍, ഉപകരണ നിര്‍മാതാക്കാള്‍, വിതരണക്കാര്‍, സ്റ്റാർട്ടപ്പുകള്‍ തുടങ്ങി ഈ മേഖലയിലെ എല്ലാവരെയും ഒരേ വേദിയിലെത്തിക്കുന്ന ആദ്യനീക്കമായിരുന്നു സി.ഐ.ഐയുടെ ഫുഡ് സമിറ്റ്. ദേശീയ, അന്തര്‍ദേശീയ വിപണികള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് അവസരങ്ങളുടെ വാതായനമാണ് തുറന്നുകൊടുത്തതെന്ന് സി.ഐ.ഐ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യമാലിന്യം രാജ്യത്ത് വൻ പ്രശ്‌നമായി വരുകയാണെന്നും ഇതേസമയം ഈ പ്രശ്‌നത്തിന് പരിഹാരവുമായെത്തുന്ന സംരംഭകര്‍ക്ക് ഇതൊരു അവസരവുമാണെന്ന് മഞ്ഞിലാസ് ഫുഡ്ടെക് മാനേജിങ് ഡയറക്ടര്‍ വിനോദ് മഞ്ഞില പറഞ്ഞു. ഭക്ഷ്യ മാലിന്യസംസ്‌കരണം 60 ബില്യണ്‍ ഡോളറിലേറെവരുന്ന വ്യവസായമായി മാറുകയാണെന്ന് ഗ്രീന്‍ വോംസ് സ്ഥാപകന്‍ ജബീര്‍ കാരറ്റ് അടക്കമുള്ള പ്രാസംഗകരും അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story