Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോളജ്​ യൂനിയൻ...

കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​: ഹരജിയിൽ വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: ലിങ്ദോ കമ്മിറ്റി മാനദണ്ഡങ്ങൾക്കനുസൃതമായി തൃശൂർ ഗവ. േലാ കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശ ിക്കണമെന്ന ഹരജിയിൽ ഹൈകോടതി കാലിക്കറ്റ് സർവകലാശാലയുടെയും പ്രിൻസിപ്പലി​െൻറയും വിശദീകരണം തേടി. ഡിസംബർ 21ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സർവകലാശാലയുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി വിദ്യാർഥി വിഷ്‌ണു പ്രസാദ് നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ഭരണത്തിലിരിക്കുന്ന പാർട്ടികളുമായി ബന്ധപ്പെട്ട വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളെ യൂനിയൻ ഭാരവാഹികളാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story