Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈന്‍ പൊട്ടിവീണു;...

ലൈന്‍ പൊട്ടിവീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
അങ്കമാലി: റെയില്‍വേ ട്രാക്കിന് മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ മണിക്കൂറ ോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ച 6.50ഓടെ അങ്കമാലി റെയില്‍വെ സ്റ്റേഷന് വടക്ക്ഭാഗത്താണ് മൂന്ന് മീറ്ററോളം നീളത്തില്‍ രണ്ട് ലൈനുകള്‍ ട്രാക്കില്‍ പൊട്ടി വീണത്. അപായം സംഭവിച്ചില്ല. ഉടനെ ലോക്കോ പൈലറ്റ് അറിയിച്ച പ്രകാരം അങ്കമാലി സ്േറ്റഷന്‍ മുതല്‍ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. അതോടെ നൂറുകണക്കിന് ട്രെയിന്‍ യാത്രക്കാര്‍ വലഞ്ഞു. 9.30ഓടെ മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗമെത്തിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. ബംഗളൂരില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസാണ് ആദ്യം കടന്ന് പോയത്. കാലപ്പഴക്കം ചെന്ന റെയിൽവേ വൈദ്യുതി ലൈന്‍ പലയിടത്തും പൊട്ടി വീഴാറായ നിലയിലാണെങ്കിലും അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്. വൈദ്യുതി ലൈന്‍ പൊട്ടി വീഴുന്നതും, ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്നതും പതിവാണെന്ന് യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story