Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവോത്ഥാനം തുടങ്ങുന്നത് ...

നവോത്ഥാനം തുടങ്ങുന്നത് സ്ത്രീകളുടെ മോചനത്തിലൂടെ ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
നവോത്ഥാനം തുടങ്ങുന്നത് സ്ത്രീകളുടെ മോചനത്തിലൂടെ -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: നവോത്ഥാനം ആരംഭിക്കുന്നത് സ്ത്രീകളുടെ മോചനത്തിലൂടെയാെണന്ന ചരിത്രം വിസ്മരിക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ജനുവരി ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലി​െൻറ സംഘാടന പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും നിർബന്ധിച്ച് വനിതാമതിലി​െൻറ ഭാഗമാക്കില്ല. സ്വാതന്ത്ര്യത്തിനുമുമ്പ് ജനങ്ങൾ തോൽപിച്ചവരും ഭരണഘടനയെ എതിർക്കുന്നവരും ഇന്ന് ഉയർത്തെഴുന്നേക്കാൻ ശ്രമിക്കുകയാണ്. കാലത്തെ പിന്നാക്കം നയിക്കുന്ന ഇവരുടെ തെറ്റായ പ്രചാരണമാണ് പുറത്ത് നടത്തുന്നത് -മന്ത്രി പറഞ്ഞു. ജില്ലയിൽ 97 കി.മീറ്റർ ദൂരത്തിൽ 4,20,000 പേരെയാണ് മതിലിൽ അണിനിരത്തേണ്ടത്. ഇതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തേടിയിട്ടുെണ്ടന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. വിവിധ കുടുംബശ്രീ പ്രവർത്തകർ, സി.ഡി.എസ് ചെയർപേഴ്സൻമാർ, ആശ വർക്കർമാർ, ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ വനിതാമതിലിൽ പങ്കാളികളാക്കാൻ കഴിയുമെന്ന് കുടുംബശ്രീ ജില്ല കോഓഡിനേറ്റർ അറിയിച്ചു. എം.എൽ.എമാരായ യു. പ്രതിഭ, സജി ചെറിയാൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, എസ്.എൻ.ഡി.പി വനിതസംഘം അമ്പലപ്പുഴ യൂനിയൻ വൈസ് പ്രസിഡൻറ് ഇന്ദു വിനോദ്, സെക്രട്ടറി ബിന്ദു അജി, ജോയൻറ് സെക്രട്ടറി പ്രബീന കുഞ്ഞുമോൻ, കെ.പി.എം.എസ് ജില്ല സെക്രട്ടറി എ.പി. ലാൽകുമാർ, ഒാൾ കേരള വിശ്വകർമ മഹാസഭ സംസ്ഥാന വൈസ് പ്രസിഡൻറ് വി. രാജഗോപാൽ, ഡെപ്യൂട്ടി കലക്ടർ മുരളീധരൻ പിള്ള, ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല, കുടുബശ്രീ മിഷൻ കോഓഡിനേറ്റർ സുജ ഈപ്പൻ, വിവിധ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. ജനകീയ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു ആലപ്പുഴ: കേരള നിയമസഭ, സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷൻ എന്നിവ സംയുക്തമായി ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജനകീയ കാമ്പയിൻ നടത്തുന്നത്. ജില്ലയിൽ 2000 ക്ലാസ് നടത്താനാണ് പരിപാടി. 10 ലക്ഷം പേരെ ക്ലാസുകളിൽ പങ്കെടുപ്പിക്കും. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കീ റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം നടന്നു. ജില്ലതല പരിശീലനം വ്യാഴാഴ്ച ദേശീയസമ്പാദ്യ പദ്ധതി ഹാളിൽ നടക്കും. എല്ലാ മേഖലതല പരിശീലനങ്ങളും 21 മുതൽ നടക്കും. തുടർന്ന് വാർഡുതല ക്ലാസുകൾ നൽകും. സംഘടനകൾ, ലൈബ്രറികൾ, കുടുംബശ്രീ വർക്കർമാർ, തുല്യത പഠിതാക്കൾ എന്നിവർ മുഖേന പ്രത്യേക ക്ലാസുകൾ നടത്തും. ജനപ്രതിനിധികൾ, വിവിധ പദ്ധതികളിലെ ഇൻസ്‌ട്രക്ടർമാർ, പഠിതാക്കൾ, നാഷനൽ സർവിസ് സ്‌കീം, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ്, സ്‌കൗട്ട്, തുല്യത പഠിതാക്കൾ എന്നിവരെെയല്ലാം പങ്കെടുപ്പിച്ച് പരിശീലനം നൽകും. പരിശീലനം നേടിയവർ 25 പേരെ വീതം പഠിപ്പിക്കുവാനാണ് പരിപാടി.
Show Full Article
TAGS:LOCAL NEWS 
Next Story