Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ തീയതി സീപാസിലെ മൂന്നാം സെമസ്റ്റർ ബി.ടെക് (റഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്‌മ​െൻറ്) പരീക്ഷകൾ ജനുവരി നാലിന് ആ രംഭിക്കും. അപേക്ഷ പിഴയില്ലാതെ ഡിസംബർ 20വരെയും 500 രൂപ പിഴയോടെ 21വരെയും 1000 രൂപ സൂപ്പർഫൈനോടെ 22വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ സെമസ്റ്റർ ഒന്നിന് 200 രൂപ വീതം സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. സീപാസിലെ അഞ്ചാം സെമസ്റ്റർ ബി.ടെക് (റഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്‌മ​െൻറ്) പരീക്ഷകൾ ജനുവരി എട്ടിന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഡിസംബർ 20വരെയും 500 രൂപ പിഴയോടെ 21വരെയും 1000 രൂപ സൂപ്പർഫൈനോടെ 22വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ സെമസ്റ്റർ ഒന്നിന് 200 രൂപ വീതം സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. ഡോ. കെ.എൻ. രാജ് സ്റ്റഡി സ​െൻറർ ഫോർ പ്ലാനിങ് ആൻഡ് സ​െൻറർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (2018 അഡ്മിഷൻ റഗുലർ-സി.എസ്.എസ്) പരീക്ഷക്ക് പിഴയില്ലാതെ ഡിസംബർ 24വരെയും 500 രൂപ സൂപ്പർഫൈനോടെ 26വരെയും 1000 രൂപ സൂപ്പർഫൈനോടെ 28വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 600 രൂപയും (പേപ്പർ ഒന്നിന് 100 രൂപ, മാർക്ക് ലിസ്റ്റ് ഫീസ് 100 രൂപ) സപ്ലിമ​െൻററി വിദ്യാർഥികൾ പേപ്പർ ഒന്നിന് 150 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 100 രൂപയും അടക്കണം. വിദ്യാർഥികൾ www.epay.mgu.ac.in വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫീസടച്ച് പഠനവകുപ്പിൽ അപേക്ഷ നൽകണം. രണ്ടാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം -2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമ​െൻററി, പഴയ സ്‌കീം -2008-2014 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ജനുവരി ഒമ്പതിന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഡിസംബർ 21വരെയും 500 രൂപ പിഴയോടെ 22വരെയും 1000 രൂപ സൂപ്പർഫൈനോടെ 26വരെയും സ്വീകരിക്കും. തീയതി നീട്ടി അവസാന വർഷ ബി.ഡി.എസ് പാർട്ട് I, പാർട്ട് II (2008 അഡ്മിഷൻ മുതൽ / 2008ന് മുമ്പുള്ള അഡ്മിഷൻ) മേഴ്‌സി ചാൻസ് പരീക്ഷക്ക് പിഴയില്ലാതെ ഡിസംബർ 20വരെയും 500 രൂപ പിഴയോടെ 21വരെയും 1000 രൂപ സൂപ്പർഫൈനോടെ 24വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സി.വി ക്യാമ്പ് ഫീസായി 200 രൂപയും സ്‌പെഷൽ ഫീസായി 5000 രൂപയും സി.വി ക്യാമ്പ് ഫീസിനും പരീക്ഷഫീസിനും പുറമെ അടക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും. വൈവവോസി പത്തനംതിട്ട സ്‌കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിലെ (സീപാസ്) രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2015 അഡ്മിഷൻ റഗുലർ/സപ്ലിമ​െൻററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവവോസിക്കും പിഴയില്ലാതെ ഡിസംബർ 27വരെയും 500 രൂപ പിഴയോടെ 28വരെയും 1000 രൂപ സൂപ്പർഫൈനോടെ 31വരെയും അപേക്ഷിക്കാം. പത്തനംതിട്ട സ്‌കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസിലെ (സീപാസ്) രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2016 അഡ്മിഷൻ റഗുലർ/സപ്ലിമ​െൻററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവവോസിക്കും പിഴയില്ലാതെ ഡിസംബർ 27വരെയും 500 രൂപ പിഴയോടെ 28വരെയും 1000 രൂപ സൂപ്പർഫൈനോടെ 31വരെയും അപേക്ഷിക്കാം. പരീക്ഷഫലം 2018 ജനുവരിയിൽ മൂന്നാർ ഗവ. കോളജിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (മോഡൽ II -2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ തടഞ്ഞുെവച്ച ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജനുവരി മൂന്നുവരെ അപേക്ഷിക്കാം. 2018 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ് -സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2018 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടെക് (കമ്പ്യൂട്ടർ സയൻസ്-എൻജിനീയറിങ് ആൻഡ് ടെക്‌നോളജി-സി.എസ്.എസ്.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2018 ജൂലൈയിൽ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടി.ടി.എം (മാനേജ്‌മ​െൻറ് സയൻസസ്-സി.എസ്.എസ്.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2018 മേയിൽ നടത്തിയ ഏഴും എട്ടും സെമസ്റ്റർ ബി.ആർക് (റഗുലർ/സപ്ലിമ​െൻററി (ഏഴ് പ്രാക്ടിക്കൽ, എട്ട് ഡെസർട്ടെഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്‌സി ഹോട്ടൽ മാനേജ്‌മ​െൻറ് ആൻഡ് ടൂറിസം (2015 അഡ്മിഷൻ റഗുലർ, 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഡിസംബർ 28വരെ അപേക്ഷിക്കാം. ക്രിസ്മസ്‌ അവധി പുനഃക്രമീകരിച്ചു സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ക്രിസ്മസ്‌ അവധി ഡിസംബർ 22 മുതൽ 30വരെയായി പുനഃക്രമീകരിച്ചു. കോളജുകൾ ഡിസംബർ 31ന് തുറക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story