Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാർക്കറ്റ്...

മാർക്കറ്റ് സമുച്ചയത്തിന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ രണ്ടുപേർ കസ്​റ്റഡിയിൽ

text_fields
bookmark_border
പിറവം: മാർക്കറ്റ് സമുച്ചയത്തിന് മുന്നിൽ 70കാരൻ കൊല്ലപ്പെട്ട നിലയിൽ. പിറവം ആരക്കുന്നം എടയ്ക്കാട്ടുവയൽ പാർപ്പാം കോട് കരയിൽ കണ്ടംകരിക്കൽ വീട്ടിൽ നാരായണൻകുട്ടിയാണ് (70) മരിച്ചത്. ഹോളോബ്രിക്സ് ഇഷ്ടിക തലക്ക് ഇടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ചൊവ്വാഴ്ച വെളുപ്പിന് ആറോടെ മൃതദേഹം കണ്ടത്. പാഴൂർ പോഴിമല കോളനിയിൽ കൊച്ച് ചൈന എന്ന അജീഷ് (26) സിദ്ദു എന്ന ജിതേഷ് (18) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പിറവം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ലഹരിക്ക് അടിപ്പെട്ട യുവാക്കൾ കവർച്ച ശ്രമത്തിനിെട കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. കൃത്യത്തിനുശേഷം ത്രീ റോഡ് ജങ്ഷനിൽെവച്ച് ജോസ് എന്നയാളെ പ്രതികൾ കുത്തിപ്പരിക്കേൽപിച്ചു. ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജിതേഷ് നിരവധി മോഷണക്കേസിൽ പ്രതിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story