Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലസ്​ ടു...

പ്ലസ്​ ടു വിദ്യാർഥിനിയുടെ തിരോധാനം: പൊലീസിന്​ ഹൈകോടതി വിമർശനം

text_fields
bookmark_border
െകാച്ചി: പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന് ഹൈ കോടതി വിമർശനം. വടക്കൻ പറവൂർ ഗവ. ഗേൾസ് എച്ച്.എസ്.എസ് വിദ്യാർഥിനിയെ കാണാതായെന്നുകാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് റൂറൽ എസ്.പിയെയും അന്വേഷണസംഘെത്തയും കോടതി വിമർശിച്ചത്. ആലുവ റൂറൽ എസ്.പി നേരിട്ട് കേസിൽ ഇടപെട്ട് പെൺകുട്ടിയെ എത്രയും വേഗം കണ്ടെത്തണമെന്ന നിർദേശം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ സി.കെ. അബ്ദുൽ റഹീം, ടി.വി. അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചി​െൻറ വിമർശനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നവംബർ എട്ടിന് കാണാതായിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് വ്യക്തമാെണന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്.പിയുടെ ഭാഗത്തുനിന്ന് മതിയായ നടപടി ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ഉത്തരവാദിത്തരാഹിത്യം കാണിച്ചതായി കുറ്റപ്പെടുത്തിയ കോടതി അതൃപ്തിയും രേഖപ്പെടുത്തി. എന്നാൽ, ഗൗരവപൂർവ അന്വേഷണം ആവശ്യമുള്ളതിനാൽ കാര്യക്ഷമമായ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതായി വ്യക്തമാക്കി. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുന്നതിനകം അന്വേഷണം ഉൗർജിതമാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കണം. കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എസ്.പി വിശദ സത്യവാങ്മൂലം നൽകണം. ഫലപ്രദ അന്വേഷണം നടത്താൻ കഴിയുമെന്ന് കരുതുന്ന മറ്റ് ഏജൻസികൾക്ക് കേസ് കൈമാറുന്നത് സംബന്ധിച്ച നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോെയന്ന് കരുതുന്ന സുൽഫിക്കർ എന്നയാളുടെ ബന്ധുക്കളും കൂട്ടുകാരും ഉൾപ്പെെട 24 പേരുടെ ഫോൺ വിളി വിശദാംശങ്ങളെടുക്കാൻ ജില്ല സൈബർ സെൽ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുെണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി കോടതിയെ അറിയിച്ചു. വിമാനത്താവളങ്ങൾ വഴി കടന്നുപോയിട്ടുണ്ടോയെന്ന് അറിയിക്കാൻ സംസ്ഥാനത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലും വിവരം നൽകിയതായും അറിയിച്ചു. മയക്കുമരുന്നിന് അടിമയും ഒേട്ടറെ കേസുകളിൽ പ്രതിയുമായ സുൽഫിക്കർ എന്നയാൾ മകളെ തട്ടിയെടുത്തതാണെന്ന സൂചന നൽകിയാണ് പിതാവ് ഹേബിയസ് കോർപസ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story