Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് കോണ്‍ഗ്രസ്...

യൂത്ത് കോണ്‍ഗ്രസ് യുവക്രാന്തി യാത്രക്ക് സ്വീകരണം

text_fields
bookmark_border
മോദി ഭരണത്തിന് അന്ത്യമായെന്ന് കേശവചന്ദ്ര യാദവ് കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ യുവക്രാന ്തി യാത്രക്ക് കൊച്ചി നഗരത്തില്‍ ആവേശകരമായ സ്വീകരണം. ഭാരതത്തെ കൊള്ളയടിച്ച, തൊഴിലും വികസനവും നിഷേധിച്ച, വര്‍ഗീയ ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് കേശവചന്ദ്ര യാദവ് നയിക്കുന്ന യാത്ര 17ന് കന്യാകുമാരിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. 45 ദിവസം കൊണ്ട് 22,000 കിലോമീറ്റര്‍ പിന്നിട്ട് ജനുവരി 30ന് ഡല്‍ഹിയില്‍ സമാപിക്കും. രാഷ്ട്രഭക്തി പുറമേക്ക് ഭാവിച്ച് ഹിംസയുടെ രാഷ്ട്രീയം തുടരുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്ന് അഖിലേന്ത്യ പ്രസിഡൻറ് പ്രസംഗത്തില്‍ പറഞ്ഞു. മോദി വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. രാജ്യത്തെ കൃഷിക്കാര്‍ കടുത്ത ദുരിതത്തിലാണെന്നും യാദവ് പറഞ്ഞു. സ്വീകരണ സമ്മേളനം യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡൻറ് ബി.വി. ശ്രീനിവാസ്, എം.എൽ.എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ്, അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തര്‍, ടി.ജി. സുനില്‍, പി.ബി. സുനീർ, എം.വി. രതീഷ് എന്നിവർ സംസാരിച്ചു. അഖിലേന്ത്യ ഭാരവാഹികളായ പ്രതിഭ രഘുവംശി, ഷറഫാ റഹ്മാന്‍, ശരോണ്‍ റാവു, രവീന്ദ്രദാസ്, തലു യാദവ്, രാഹുല്‍ റാവു, മുൻമന്ത്രി കെ. ബാബു, കോണ്‍ഗ്രസ് നേതാക്കളായ എന്‍. വേണുഗോപാല്‍, ജെയ്‌സണ്‍ ജോസഫ്, ടി.എം. സക്കീര്‍ ഹുസൈന്‍, ബി.എ. അബ്ദുൽ മുത്തലിബ്, വി.ജെ. പൗലോസ്, കെ.പി. ധനപാലന്‍, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, മേയര്‍ സൗമിനി ജയിന്‍, ടോണി ചമ്മണി, ദീപക് ജോയ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story