Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒന്നാം ടെർമിനലിലെ...

ഒന്നാം ടെർമിനലിലെ അറൈവൽ ഓപറേഷൻ ഇന്ന്​ തുടങ്ങും

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെർമിനലിലെ അറൈവൽ ഓപറേഷൻ ബുധനാഴ്ച തുടങ്ങും. രാവിലെ 10ന് ഹൈദരാബാദിൽനിന്ന് എത്തുന്ന ഇൻഡിഗോ വിമാനം ടെർമിനൽ ഒന്നിൽ എത്തുന്നതോടെ അറൈവൽ മേഖലയുടെ പ്രവർത്തനം തുടങ്ങും. ബുധനാഴ്ച രാവിലെ 10 മുതൽ ആഭ്യന്തര ആഗമന യാത്രക്കാരെല്ലാം ഒന്നാം ടെർമിനലിലൂടെയാവും പുറത്തിറങ്ങുക. ചൊവ്വാഴ്ച ഈ മേഖലയുടെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫ് ഏറ്റെടുത്തു. ആദ്യപടിയായി ഏഴ് എയ്റോബ്രിഡ്ജിൽ നാലെണ്ണവും മൂന്ന് റിമോട്ട് ഗേറ്റും പ്രവർത്തിക്കും. എയ്റോബ്രിഡ്ജ് ഘടിപ്പി ക്കാനാകാത്ത ചെറിയ വിമാനങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്തിൽനിന്ന് ബസ് മാർഗം റിമോട്ട് ഗേറ്റിലെത്തി അറൈവൽ ഭാഗത്തെത്തും. രണ്ടാംഘട്ടമായി പുറപ്പെടൽ മേഖലയിലെ ബോർഡിങ് ഗേറ്റുകൾ വ്യാഴാഴ്ച പ്രവർത്തനനിരതമാകും. മൂന്നാംഘട്ടമായി ചെക്ക്-ഇൻ കൗണ്ടറുകൾ പ്രവർത്തിച്ചുതുടങ്ങും. നവീകരിച്ച ഒന്നാം ടെർമിനൽ കഴിഞ്ഞ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. നിലവിൽ ടെർമിനൽ രണ്ടിലാണ് ആഭ്യന്തര ഓപറേഷൻ നടക്കുന്നത്. അത് മൂന്ന് ഘട്ടത്തിലായി ടെർമിനൽ ഒന്നിലേക്ക് മാറ്റാനാണ് സിയാൽ ഉദ്ദേശിക്കുന്നത്. ടെർമിനൽ ഒന്നിൽ നേരേത്ത സജ്ജമാക്കിയ എക്സ്റേ യന്ത്രങ്ങൾ പ്രളയത്തിൽ നശിച്ചതിനാൽ പുതിയവ ഘടിപ്പിക്കുന്ന പ്രവർത്തനം നടക്കുന്നുണ്ട്. അതിനാൽ പുറപ്പെടൽ സംവിധാനത്തി​െൻറ ഒരുഭാഗം നിലവിലെ ടെർമിനൽ രണ്ടിൽതന്നെയാവും പ്രവർത്തിക്കുക. ടെർമിനൽ രണ്ടിൽ ചെക്ക്-ഇൻ, സുരക്ഷ പരിശോധന പൂർത്തിയായശേഷം പ്രത്യേകം സജ്ജമാക്കിയ ഇടനാഴിയിലൂടെ യാത്രക്കാരെ ടെർമിൽ ഒന്നി​െൻറ സെക്യൂരിറ്റി ഹോൾഡിങ് മേഖലയിൽ എത്തിക്കും. ഇവിടെനിന്ന് എയ്റോബ്രിഡ്ജിലൂടെ വിമാനത്തിൽ കയറാവുന്നതാണ്. ടെർമിനൽ ഒന്നിലെ എക്സ്റേ യന്ത്രങ്ങൾ ഘടിപ്പിക്കുന്ന ജോലി പൂർത്തിയാവുന്നതുവരെ പുറപ്പെടൽ യാത്രക്കാർ ടെർമിനൽ രണ്ടിൽതന്നെയാണ് എത്തേണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story