Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജ്യത്തെ ആദ്യത്തെ...

രാജ്യത്തെ ആദ്യത്തെ തേനീച്ച പാർക്ക് കൊച്ചാലുംമൂട്ടിൽ

text_fields
bookmark_border
മാവേലിക്കര (ആലപ്പുഴ): രാജ്യത്തെ ആദ്യ തേനീച്ച പാർക്ക് മാവേലിക്കര കൊച്ചാലുംമൂട്ടിൽ ഒരുങ്ങുന്നു. പഴം, പച്ചക്കറി സ ംരക്ഷണ വിതരണ രംഗത്ത് ഉൽപാദകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കുക എന്ന ദൗത്യവുമായി പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പി​െൻറ നേതൃത്വത്തിലാണ് ആദ്യ തേനീച്ച പാർക്ക് മാവേലിക്കരയിൽ ഒരുങ്ങുന്നതെന്ന് റീജനൽ മാനേജർ ബി. സുനിൽ അറിയിച്ചു. നവീകരിച്ച തേനീച്ച വളർത്തൽ കേന്ദ്രത്തി​െൻറയും ആധുനിക തേൻ സംസ്‌കരണ പ്ലാൻറി​െൻറയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. തേനീച്ചകൾക്ക് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിന് ആവശ്യമായ ചെടികളും വൃക്ഷങ്ങളും പാർക്കി​െൻറ മുഖ്യ ആകർഷണമാണ്. സംസ്ഥാന സർക്കാർ കൃഷിവകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷം രൂപയും ഹോർട്ടികോർപ്പ് തേൻ വിറ്റതി​െൻറ ലാഭവിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇവിടെ നവീകരണ പ്രർത്തനങ്ങൾ നടത്തിയത്. സംസ്ഥാന കൃഷിവകുപ്പി​െൻറ മൂന്ന് ഏക്കർ സ്ഥലത്താണ് കേന്ദ്രം പ്രവർത്തിക്കുക. 50 ടൺ തേൻ സംസ്‌കരിച്ച് വിതരണം ചെയ്യാനുള്ള യന്ത്രസംവിധാനമാണ് നവീകരണ പ്രക്രിയയിലൂടെ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഞാവൽ, പേര, ഇലമ്പൻപുളി, ശീമനെല്ലിക്ക, ശീമക്കൊന്ന, തൊട്ടാവാടി, വേലിപ്പരുത്തി, കീഴാർനെല്ലി, കറ്റാർ വാഴ, ചീര, വേപ്പ് തുടങ്ങിയ ചെടികളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. പുതിയ സംസ്‌കരണ സംവിധാനം പ്രാവർത്തികമാകുന്നതോടെ സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻ നിർമാണ ശുദ്ധീകരണ വിപണനകേന്ദ്രമായി കൊച്ചാലുംമൂട്ടിലെ തേനീച്ച വളർത്തൽ പരിശീലന കേന്ദ്രം മാറും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള മൂവായിരത്തോളം കർഷകർ ഇവിടെനിന്ന് പരിശീലനവും നേടിയിട്ടുണ്ട്. പരിശീലനം കിട്ടിയവർക്ക് 40 ശതമാനം സബ്‌സിഡിയോടുകൂടി തേനെടുപ്പ് യന്ത്രം, പുകയന്ത്രം തുടങ്ങി ആവശ്യമുള്ള ഉപകരണങ്ങളും നൽകുന്നുണ്ട്. കർഷകരിൽനിന്ന് ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് പായ്ക്ക് ചെയ്ത് അമൃതഹണി എന്ന പേരിൽ വിപണയിലെത്തിക്കുന്നതായും റീജനൽ മാനേജർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story