Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാട്ടുകര കാർഷികോത്സവം ...

ഓണാട്ടുകര കാർഷികോത്സവം 21 മുതൽ

text_fields
bookmark_border
ചാരുംമൂട്‌: 11ാമത് 25 വരെ ചാരുംമൂട്‌ വി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ ഓഫ് ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്സ്‌ സംഘടിപ്പിക്കുന്ന അഞ്ചുദിവസം നീളുന്ന മേളയിൽ കാർഷികോൽപന്നങ്ങളടെ പ്രദർശനവും വിപണനവുമാണ് പ്രധാന ആകർഷണം. ഫാർമേഴ്സ് ക്ലബുകളുടെയും സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സംരംഭകരുടെയുമടക്കം നൂറോളം സ്റ്റാളുകൾ മേളയിലുണ്ടാവും. ഓണാട്ടുകരയുടെ തനത് രുചി നുണയാൻ കുടുംബശ്രീ ഒരുക്കുന്ന നാടൻ ഭക്ഷ്യമേളയും കർഷകരെ ആദരിക്കൽ, കന്നുകാലി പ്രദർശനം, വിള മത്സരം, കാർഷിക വിജ്ഞാന സദസ്സ്, കാർഷിക ക്വിസ്, സെമിനാറുകൾ, കലാപരിപാടികൾ എന്നിവയുമുണ്ടാകും. 21ന് വൈകീട്ട് മൂന്നിന് വിളംബര ജാഥയോടെയാണ് തുടക്കം. 3.30ന് മന്ത്രി വി.എസ്. സുനിൽകുമാർ കാർഷികോത്സവം ഉദ്ഘാടനം ചെയ്യും. ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി കാർഷിക പ്രദർശനവും നബാർഡ് ജില്ല െഡവലപ്മ​െൻറ് മാനേജർ ആർ. രഘുനാഥപിള്ള കാർഷിക സ്റ്റാളുകളും ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള കമേഴ്സ്യൽ സ്റ്റാളുകളും ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് തിരുവാതിരയും ആറിന് സംഗീത സായാഹ്നവും നടക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി ജി. മധുസൂദനൻ നായർ, ചെയർപേഴ്സൻ രജനി ജയദേവ്, ജനറൽ കൺവീനർ തോമസ് എം. മാത്തുണ്ണി, ഭാരവാഹികളായ ജി. പ്രസന്നൻ പിള്ള, ആർ. രഘുനാഥപിള്ള, പ്രിയ കെ. നായർ, എ. സുൽഫിക്കർ, എസ്. ജമാൽ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് സ്പെഷൽ ക്യാമ്പിങ് പ്രോഗ്രാം ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് നാഷനൽ സർവിസ് സ്കീം യൂനിറ്റ് സ്പെഷൽ ക്യാമ്പിങ് പ്രോഗ്രാം 22 മുതൽ 28 വരെ വേടരപ്ലാവ് ഗവ. എൽ.പി സ്കൂളിൽ നടക്കും. ഉച്ചക്ക് 2.30ന് പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് എസ്. ജമാൽ അധ്യക്ഷത വഹിക്കും. സെമിനാറുകൾ, അമ്മയ്ക്കൊരടുക്കളത്തോട്ടം, നിരാമയ, ഹരിതഭവനം, യോഗക്ലാസ്, കലാസന്ധ്യ തുടങ്ങിയവയുണ്ടാകും. 28ന് ഉച്ചക്ക് രണ്ടിന് സ്കൂൾ മാനേജർ കെ.എ. രുക്മിണിയമ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story