Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖുർആൻ കാമ്പയിൻ ഏരിയ...

ഖുർആൻ കാമ്പയിൻ ഏരിയ ഉദ്​ഘാടനം

text_fields
bookmark_border
കളമശ്ശേരി: 'വായിക്കുക നാഥ​െൻറ നാമത്തിൽ' ജമാഅത്തെ ഇസ്ലാമി ഖുർആൻ കാമ്പയിൻ കളമശ്ശേരി ഏരിയതല ഉദ്ഘാടനം പാളയം ഇമാം വി.പി. സുഹൈബ് മൗലവി നിർവഹിച്ചു. ഭൗതികതയോട് ഏറ്റുമുട്ടാതെ മനുഷ്യ​െൻറ ചിന്താശേഷിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഖുർആനിേൻറതെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.എം.ടി കോളനി മറ്റക്കാട് ജങ്ഷനിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡൻറ് ഇസ്മായിൽ കങ്ങരപ്പടി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഹിറ മസ്ജിദ് ഖതീബ് സഗീർ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഏരിയ ഖുർആൻ സ്റ്റഡി കോഓഡിനേറ്റർ അബ്ദുൽ മജീദ് പെങ്കടുത്തു. ഏരിയ സെക്രട്ടറി സുലൈമാൻ സ്വാഗതവും ജമാൽ കങ്ങരപ്പടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story