Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right102 സി.എച്ച്.സികളിൽ...

102 സി.എച്ച്.സികളിൽ ഇനി ആറുമണിവരെ ഒ.പി ചികിത്സ

text_fields
bookmark_border
102 സി.എച്ച്.സികളിൽ ഇനി ആറുമണിവരെ ഒ.പി ചികിത്സ ശ്രീകണ്ഠപുരം: സംസ്ഥാനത്തെ 102 സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ (സി.എച്ച് .സി) രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറു മണി വരെ ഒ.പി ചികിത്സ നടത്താൻ സർക്കാർ നിർദേശം. ഇതുസംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് ജില്ല മെഡിക്കൽ ഓഫിസർമാർക്ക് ലഭിച്ചത്. കഴിഞ്ഞ 13ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിനുവേണ്ടി ജോ. സെക്രട്ടറി കെ. നന്ദകുമാർ പുറത്തിറക്കിയ 3668/O18 നമ്പർ ഉത്തരവാണ് സി.എച്ച്.സികളുടെ ഒ.പി സമയം നീട്ടിയത്. വർഷങ്ങളായി പി.എച്ച്.സികളിലും സി.എച്ച്.സികളിലും ഉച്ചവരെ നാമമാത്ര ഒ.പി ചികിത്സ മാത്രമാണ് സാധാരണക്കാർക്ക് ലഭിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം നാലോ അതിലധികമോ ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന സംസ്ഥാനത്തെ 102 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി ചികിത്സ ഇനി രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ജനങ്ങൾക്ക് ലഭിക്കും. നേരേത്ത കിടത്തിചികിത്സ സംവിധാനവും പലയിടത്തും ആരംഭിച്ചെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഒ.പി സമയം നീട്ടിയത് സാധാരണക്കാർക്ക് ഏറെ ഗുണംചെയ്യും. പുതിയ ഉത്തരവ് സി.എച്ച്.സികളിൽ നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story