Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഷ്​ട്രീയ നിറം വന്നു; ...

രാഷ്​ട്രീയ നിറം വന്നു; വനിതാമതിലിന്​ പിന്തുണ പിന്‍വലിക്കുന്നതായി മഞ്ജു വാര്യര്‍

text_fields
bookmark_border
കൊച്ചി: സംസ്ഥാന സര്‍ക്കാറി​െൻറ വനിതാമതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച് നടി മഞ്ജുവാര്യര്‍. വനിതാമതി ലിന് രാഷ്ട്രീയനിറം കൈവന്നിട്ടുണ്ടെന്ന് മനസ്സിലായ സാഹചര്യത്തിൽ അകന്നുനിൽക്കുകയാണെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലാണ് വ്യക്തമാക്കിയത്. നേരത്തേ, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം, സ്ത്രീ-പുരുഷ സമത്വം അനിവാര്യം, മുന്നോട്ട് പോകട്ടേ കേരളം, ഞാന്‍ വനിതാമതിലിനൊപ്പം എന്നുപറയുന്ന വിഡിയോ പോസ്റ്റ് ചെയ്ത് മഞ്ജു വാര്യർ പരിപാടിക്ക് പിന്തുണ അറിയിച്ചിരുന്നു. വനിതാമതിലി​െൻറ ഫേസ് ബുക്ക് പേജിലായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് കുറിപ്പ്: 'സംസ്ഥാന സര്‍ക്കാറുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുള്ള സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ, അതിന് ഇതിനകം ഒരു രാഷ്ട്രീയനിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എ​െൻറ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എ​െൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നി​െൻറ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എ​െൻറ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലി​െൻറ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ' എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story