Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോട്ട് സർവിസ്...

ബോട്ട് സർവിസ് നിലച്ചിട്ട്​ നാലുമാസം; കപ്പൽചാൽ നീന്തി പ്രതിഷേധിക്കും

text_fields
bookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽനിന്ന് സർവിസ് നിർത്തിവെച്ചിട്ട് മാസം നാല് പിന്നിടുന്നു. ദിനേന ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന സർവിസ് നിർത്തിയതോടെ ദുരിതംപേറുകയാണ്. ഈ സാഹചര്യത്തിൽ ബോട്ട് സർവിസ് അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കൺവീനർ എ. ജലാൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറമുഖത്തുനിന്ന് കപ്പൽചാലിന് കുറുകെ ബോട്ട്ജെട്ടിയിലേക്ക് നീന്തി പ്രതിഷേധിക്കും. എം.എൽ.എ അടക്കമുള്ള അധികാരികളുടെ കണ്ണുതുറപ്പിക്കാനാണ് പ്രതിഷേധ നീന്തലെന്ന് ജലാൽ പറഞ്ഞു. ജെട്ടിക്ക് സമീപം പ്രളയത്തിൽ ഒലിച്ചുവന്ന തടികൾ ചളിയിൽ പൂണ്ട് കിടപ്പുണ്ടെന്നും ഇവമൂലം ബോട്ടുകൾക്ക് കേടുപാട് സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജലഗതാഗത വകുപ്പ് അധികൃതർ സർവിസ് നിർത്തിവെച്ചത്. അതേസമയം, സർക്കാർ ബോട്ടുകൾ നിർത്തിയതോടെ ജെട്ടി സ്വകാര്യബോട്ടുകൾ പിടിക്കുന്ന ഇടമായി മാറിയിരിക്കുകയാണ്. ജലഗതാഗത വകുപ്പി​െൻറ ബോട്ടുകളെക്കാൾ വലുപ്പമുള്ള സ്വകാര്യ ഡബിൾ ഡക്കർ ബോട്ടുകൾവരെ ഈ ജെട്ടിയിൽ അടുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story