Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളുരുത്തി തെക്കൻ...

പള്ളുരുത്തി തെക്കൻ മേഖലയിൽ എത്തുന്നത് മലിനജലം

text_fields
bookmark_border
പള്ളുരുത്തി: ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പിലൂടെ ലഭിക്കുന്നത് ദുർഗന്ധം വമിക്കുന്ന മലിനജലം. ഇതോടെ, പള്ളുരു ത്തിയുടെ തെക്കൻ മേഖല പകർച്ചവ്യാധി ഭീതിയിലായി. ഒരാഴ്ചയിൽ അധികമായി പെരുമ്പടപ്പ്, കോണം പ്രദേശങ്ങളിൽ രൂക്ഷദുർഗന്ധത്തോടെ കലങ്ങിമറിഞ്ഞ വെള്ളമാണ് കിട്ടുന്നത്. രാവിലെ സമയത്തെ പമ്പിങ്ങിലാണ് മലിനജലം ലഭിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നഗരസഭാംഗങ്ങളോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. കുടിവെള്ളത്തിന് മറ്റുമാർഗമില്ലാതെ നാട്ടുകാർ മലിനജലംതന്നെ ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണ്. പെരുമ്പടപ്പ്, കോണം പ്രദേശത്തെ കുടിവെള്ള പൈപ്പുകൾ പലതും മലിനജലം ഒഴുകുന്ന കാനകളിലൂടെയും തോടുകളിലൂടെയുമാണ് സ്ഥാപിച്ചിരിക്കുന്നത്. 45 വർഷം മുമ്പ് സ്ഥാപിച്ച പൈപ്പുകൾപോലും മാറ്റിസ്ഥാപിക്കാൻ കൊച്ചി നഗരസഭയും ജല അതോറിറ്റിയും നടപടി സ്വീകരിക്കുന്നില്ല. അതേസമയം, മോട്ടോർ ഉപയോഗിച്ചുള്ള ജലചൂഷണം മൂലമാണ് പൈപ്പിലൂടെ മലിനജലം എത്തുന്നതെന്ന് കരുവേലിപ്പടി ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ ഭൂരിഭാഗം ഉപഭോക്താക്കളും മോട്ടോർ ഉപയോഗിച്ച് ജലചൂഷണം നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞു. കച്ചവട സ്ഥാപനങ്ങളും ജലചൂഷണം നടത്തുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ഹെറിറ്റേജ് റൺ: സഞ്ജയ് അഗർവാൾ, മെറീന മാത്യു ജേതാക്കൾ മട്ടാഞ്ചേരി: കൊച്ചിൻ കോളജ് അലുമ്നി അസോസിയേഷൻ സംഘടിപ്പിച്ച ലിറ്റ്മസ്-ഏഴ് ഫോർട്ട്കൊച്ചി ഹെറിറ്റേജ് റൺ ദീർഘദൂര ഓട്ടമത്സരത്തിൽ 2200 പേർ പങ്കെടുത്തു. വിദേശികളും മാറ്റുരച്ചു. 15 കി.മീറ്റർ, അഞ്ച് കി.മീറ്റർ വിഭാഗങ്ങളിലായിരുന്നു മത്സരം. ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിങ് ഒാഫിസർ കമ്മഡോർ സൈമൺ മത്തായി 15 കി.മീറ്റർ വിഭാഗവും മുംബൈ കസ്റ്റംസ് ആൻഡ് എക്സൈസ് കമീഷണർ രാഘവൻ അഞ്ച് കി.മീറ്റർ വിഭാഗവും ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷവിഭാഗത്തിൽ യു.പി സ്വദേശി സഞ്ജയ് അഗർവാൾ ഒന്നും ബിനു പീറ്റർ രണ്ടും രാജ് മൂന്നും സ്ഥാനക്കാരായി. വനിത വിഭാഗത്തിൽ മെറീന മാത്യു ഒന്നും ജോമി ജോസഫ് രണ്ടും സ്ഥാനങ്ങൾ നേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്പോൺസർമാരായ ലിറ്റ്മസ്-ഏഴ് കമ്പനിയുടെ സംഭാവന ചീഫ് ഫിനാൻഷ്യൽ ഓഫിസർ ബ്രിജേഷ് മാത്യുവും പൂർവവിദ്യാർഥികളുടെ സംഭാവന രക്ഷാധികാരി ഡോ. എം. രാജഗോപാലും കെ.ജെ. മാക്‌സി എം.എൽ.എക്ക് കൈമാറി. ഒറ്റക്കാലിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണൻ, െക്രച്ചസിൽ ഓടുന്ന നീരജ് ബേബി, വീൽചെയറിൽ ഓടിയ അബ്ദുൽ നിസാർ, ലുക്കീമിയ ബാധിതനായ അഷ്റഫ് മൂവാറ്റുപുഴ എന്നിവർക്ക് കെ.വി. തോമസ് എം.പി ഉപഹാരങ്ങൾ സമർപ്പിച്ചു. അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.പി. സലിംകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീബലാൽ, ജനറൽ കൺവീനർമാരായ അബ്ദുൽ ഹക്കീം, അനിത തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story