Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തകോത്സവം

പുസ്തകോത്സവം

text_fields
bookmark_border
പുസ്തകോത്സവം
cancel
കോതമംഗലം: പരമത വിദ്വേഷം മാനവികവിരുദ്ധമാണെന്ന് കെ.പി. രാമനുണ്ണി. അടിവാട് മലയാളം സാമൂഹിക സാംസ്കാരിക സമിതി സംഘടിപ്പിച്ച രണ്ടാമത് 'അക്ഷരപ്പെരുമ-2018' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാരം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം. ഫാഷിസത്തി​െൻറ എല്ലാ ലക്ഷണങ്ങളും ഇന്ത്യയിലുണ്ട്. ഫാഷിസം മതത്തെ വികൃതവത്കരിക്കുകയാണ്. യഥാർഥ മതവിശ്വാസം വർഗീയതക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. നവാസ് മൈതീൻ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ പി.ടി. ബിനുവിനെ ആദരിച്ചു. സി.കെ. അബ്ദുന്നൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ. അബ്ബാസ്, പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു, ലത്തീഫ് കുഞ്ചാട്ട്, എം.എം. സിറാജ്, മാഹിൻ കെ. അലിയാർ, എ.എ. രമണൻ, എ.പി. മുഹമ്മദ്, മുനവ്വർഷാ, പി.എസ്. നജീബ്, കെ.ബി. മുഹമ്മദ്, പി.എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story