Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലം നിർമാണം വൈകുന്നതിനെതിരെ മനുഷ്യപാലം

text_fields
bookmark_border
ചെട്ടിക്കാട്-കുഞ്ഞിത്തൈ പാലം നിർമാണം വൈകുന്നതിനെതിരെ മനുഷ്യപാലം
cancel
പറവൂർ: വടക്കേക്കര പഞ്ചായത്തിലെ ചെട്ടിക്കാട്- കുഞ്ഞിത്തൈ പാലം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കെ.എൽ.സി.എയുടെയും യുവജന സമിതിയുടെയും സഹകരണത്തോടെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ മനുഷ്യപാലം തീർത്തു. ചെട്ടിക്കാട് സ​െൻറ് ആൻറണീസ് ദേവാലയ പരിസരത്തുനിന്ന് പ്രതീകാത്മക പാലവുമായി ചെട്ടിക്കാട്-കുഞ്ഞിത്തൈ കടവിലേക്കാണ് ജനകീയറാലി നടന്നത്. തുടർന്ന് മനുഷ്യപാലം തീർത്തു. ലേബർ മൂവ്മ​െൻറ് ദേശീയ പ്രസിഡൻറ് ജോയ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ യൂനിറ്റ് പ്രസിഡൻറ് ടോമി താണിപ്പിള്ളി അധ്യക്ഷതവഹിച്ചു. ഫാ. ജോയ് കല്ലറക്കൽ, അലക്സ് താളുപാടത്ത്, ജിൽജോ പാണ്ടിപ്പിള്ളി, ജോസി കുഴുവേലി, ആൻറണി വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. വടക്കേക്കര പഞ്ചായത്തിലെ ചെട്ടിക്കാട്-കുഞ്ഞിത്തൈ, കോട്ടുവള്ളിക്കാട്-വാവക്കാട് പാലങ്ങളുടെ അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ സ്ഥലം പൊന്നുംവില നടപടിപ്രകാരം ഏറ്റെടുക്കാൻ കലക്ടർ ഉത്തരവിറക്കിയിട്ട് നാളേറെയായി. വടക്കേക്കര വില്ലേജിലെ 0.1045 ഹെക്ടർ സ്ഥലം 2013ലെ നിയമപ്രകാരം പൊന്നുംവില പ്രകാരം ഏറ്റെടുക്കാൻ തഹസിൽദാരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഉത്തരവി​െൻറ പകർപ്പ് ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രസിദ്ധപ്പെടുത്തിയശേഷം സ്ഥലം ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തുമെന്ന് ലാൻഡ് അക്വസേഷൻ സ്പെഷൽ തഹസിൽദാർ അറിയിക്കുകയും ചെയ്തു. എന്നാൽ, നടപടി ഇഴഞ്ഞുനീങ്ങുകയാണ്. വടക്കേക്കരയുടെ സമഗ്ര വികസനത്തിന് ഉതകുന്നതാണ് രണ്ട് പാലങ്ങളും. ഏഴുവർഷം മുമ്പ് പാലങ്ങൾക്ക് തറക്കല്ലിെട്ടങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാകാത്തതിനാൽ പണി നീണ്ടുപോകുകയായിരുന്നു. പ്രാരംഭനടപടി പോലും പൂർത്തിയാക്കാതെ വന്നതോടെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരവുമായി രംഗത്തെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story