Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിൽ ഹർത്താലിൽ...

ആലപ്പുഴയിൽ ഹർത്താലിൽ വലഞ്ഞ്​ യാത്രക്കാർ

text_fields
bookmark_border
ആലപ്പുഴ: ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താലിൽ വലഞ്ഞ് യാത്രക്കാർ. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ദീർ ഘദൂര യാത്ര കഴിഞ്ഞ് വന്നവർ തുടർയാത്രകൾക്ക് വാഹനം ലഭിക്കാതെ വലഞ്ഞു. ദേശീയപാതയിലടക്കം നിരവധി സ്വകാര്യ വാഹനങ്ങൾ ഒാടി. ആലപ്പുഴ നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ ജാഥ നടത്തിയത് ഒഴിച്ചുനിർത്തിയാൽ കാര്യമായ പ്രതിഷേധ പരിപാടികൾേപാലും എങ്ങുമുണ്ടായില്ല. സ്വകാര്യ വാഹനങ്ങൾ ഒരിടത്തും തടഞ്ഞില്ല. കെ.എസ്.ആർ.ടി.സി സർവിസ് നടത്താതിരുന്നത് സാധാരണ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. സ്വകാര്യബസുകളും നിലത്തിലിറങ്ങിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം അടഞ്ഞുകിടന്നു. സർക്കാർ ഒാഫിസുകളിലും ഹാജർനില കുറവായിരുന്നു. ബാങ്കുകളും തുറന്നുപ്രവർത്തിച്ചില്ല. സ്വകാര്യവാഹനങ്ങൾ തടയാത്തതിനാൽ വാഹനങ്ങളിലെത്തിയ ശബരിമല യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഗ്രാമപ്രദേശങ്ങളിൽ കടകളും മറ്റും സാധാരണേപാലെ തുറന്നുപ്രവർത്തിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ശബരിമല തീർഥാടകർക്കായി 58 കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തി. അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചക്കുശേഷം നഗരം സാധാരണ തിരക്കിലായി. കൂടുതൽ വാഹനങ്ങളും ആൾക്കാരും നിരത്തിലിറങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story