Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചികിത്സക്ക്​ കരുണ തേടി ...

ചികിത്സക്ക്​ കരുണ തേടി സൈഫു

text_fields
bookmark_border
മട്ടാഞ്ചേരി: ഒരു കൊല്ലത്തിലേറെയായി കരൾരോഗം മൂലം വിഷമിക്കുന്ന 61കാരൻ പി. സൈഫു ചികിത്സക്ക് കനിവുള്ളവരുടെ കരുണ തേ ടുന്നു. ബസാർ റോഡിൽ മകൾ നസീറ ഹാരിസി​െൻറ സി.സി 6/932 വീട്ടിൽ താമസിക്കുന്ന സൈഫു നേരത്തേ കളമശ്ശേരിയിൽ ജോലി ചെയ്തിരുന്നു. സ്വന്തമായി വീടില്ല. വാഴക്കുളത്തും ഏലൂരിലും വാടകക്ക് താമസിച്ചിട്ടുണ്ട്. രോഗം വന്നതോടെ പണിയെടുക്കാൻ പറ്റാതായി. ആലുവ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് ഫോർട്ട് കൊച്ചി ആശുപത്രിയിലുമായി ചികിത്സ തേടി. കരൾമാറ്റ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ശസ്ത്രക്രിയക്ക് 30 ലക്ഷം രൂപ വേണ്ടിവരും. ഇപ്പോൾ ഒരു ദിവസത്തെ മരുന്നിന് 2500 രൂപ വേണം. സൈഫുവിനെ സഹായിക്കാൻ ഡിവിഷൻ കൗൺസിലർ ടി.കെ. അഷ്റഫ്, പി.എസ്. നൗഷാദ് എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സൈഫുവി​െൻറ പേരിൽ സിൻഡിക്കേറ്റ് ബാങ്കി​െൻറ ഏലൂർ ശാഖയിൽ 43042200097763 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി: എസ്.വൈ.എൻ.ബി -0004304.
Show Full Article
TAGS:LOCAL NEWS 
Next Story