Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രാമീൺ ബാങ്ക്:...

ഗ്രാമീൺ ബാങ്ക്: ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണം ^ബി.ഇ.എഫ്.ഐ

text_fields
bookmark_border
ഗ്രാമീൺ ബാങ്ക്: ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണം -ബി.ഇ.എഫ്.ഐ കൊച്ചി: കേരള ഗ്രാമീൺ ബാങ്കിലെ ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗ്രാമീൺ ബാങ്കിലെ ഒാഫിസർമാരും ജീവനക്കാരും നടത്തിവരുന്ന അനശ്ചിതകാല നിരാഹാര സത്യഗ്രഹം വിജയിപ്പിക്കണമെന്ന് ബി.ഇ.എഫ്.ഐ. കേരള ഗ്രാമീൺ ബാങ്ക് ഒാഫിസേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി പ്രകാശനും വനിത സബ്കമ്മിറ്റി കൺവീനർ കെ.കെ. രജിതമോളുമാണ് നിരാഹാരം അനുഷ്ടിക്കുന്നത്. ബാങ്കിൽ ഒഴിവുള്ള 400ലേറെ പ്യൂൺ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്താതെ ദിവസക്കൂലി അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ച് വലിയ ചൂഷണമാണ് അധികാരികൾ നടത്തുന്നതെന്നും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഇൗ മാസം 17 മുതൽ അനശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗ്രാമീൺ ബാങ്കി​െൻറ സ്പോൺസർ ബാങ്കായ കനറാ ബാങ്കി​െൻറ സംസ്ഥാനത്തെ എല്ലാ റീജനൽ ഒാഫിസുകൾക്ക് മുന്നിലും അന്ന് സമരസഹായ സമിതിയുടെ പിന്തുണയോടെ പ്രതിഷേധ ധർണകൾ സംഘടിപ്പിക്കും. 18ന് കനറാ ബാങ്കി​െൻറ തിരുവനന്തപുരത്തെ സർക്കിൾ ഒാഫിസിന് മുന്നിലേക്ക് മാർച്ച് നടത്തും. 19 മുതൽ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി എൻ. സനിൽബാബു അനശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story