Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളത്ത് ഹർത്താലിന് ...

എറണാകുളത്ത് ഹർത്താലിന് തണുത്ത പ്രതികരണം

text_fields
bookmark_border
കൊച്ചി: ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിന് എറണാകുളം ജില്ലയിൽ തണുത്ത പ്രതികരണം. നഗരപ്രദേശങ്ങളിൽ ഹർത്താൽ ഭാഗികമായിരുന്നു. ഓട്ടോറിക്ഷകളും ടാക്സികളും ഭാഗികമായി സർവിസ് നടത്തി. സ്വകാര്യ ബസ് ഓടിയില്ല. മെട്രോ സർവിസ് ജനങ്ങൾക്ക് ആശ്വാസമായി. ഗ്രാമപ്രദേശങ്ങളിൽ ബസുകൾ സർവിസ് നടത്താതിരുന്നതൊഴിച്ചാൽ ഹർത്താൽ പ്രതീതി ഉണ്ടായിരുന്നില്ല. ഭൂരിഭാഗം സ്ഥലങ്ങളിലും കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് ബസ് മാത്രമാണ് ഹർത്താൽ സമയത്ത് സർവിസ് നടത്തിയത്. പമ്പ സർവിസുകൾ തടസ്സമില്ലാതെ നടന്നു. കാക്കനാട് സിവിൽ സ്റ്റേഷനിൽ ഹാജർനില കുറവായിരുന്നു. ഐ.ടി മേഖലയെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. 80 ശതമാനം പേര്‍ ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കെത്തി. സെസില്‍ 50 ശതമാനം പേര്‍ ജോലിക്കെത്തി. കൊച്ചി കപ്പല്‍ശാലയില്‍ രാവിലെയുള്ള ഷിഫ്റ്റില്‍ 80 ശതമാനം ആളുകളും ഹാജരായി. കളമശ്ശേരി, ഏലൂർ മേഖലകളിലെ വ്യവസായശാലകൾ പതിവുപോലെ പ്രവർത്തിച്ചു. എറണാകുളം നഗരത്തിൽ പാലാരിവട്ടത്ത് കട അടപ്പിക്കാനെത്തിയ ഹർത്താലനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹർത്താലിനെതിരെ എറണാകുളം നഗരത്തിലും മട്ടാഞ്ചേരിയിലും പ്രതിഷേധ പരിപാടികൾ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story