Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവൈപ്പിൽ ജീവൻരക്ഷാ...

പുതുവൈപ്പിൽ ജീവൻരക്ഷാ സംഗമം നാളെ

text_fields
bookmark_border
കൊച്ചി: പുതുവൈപ്പില്‍ എൽ.പി.ജി സംഭരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ എൽ.പി.ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമിതി ജ ീവന്‍രക്ഷാ സംഗമം നടത്തും. നിര്‍ത്തിവെച്ചിരുന്ന എൽ.പി.ജി സംഭരണിയുടെ നിർമാണം ജനുവരിയില്‍ ആരംഭിക്കുമെന്ന് ഐ.ഒ.സി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സംഗമം നടത്തുന്നത്. പുതുവൈപ്പിലെ താമസക്കാരിലേറെയും മത്സ്യത്തൊഴിലാളികളും മത്സ്യമേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുമാണ്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇവരുടെ തൊഴിലും വീടുകളും നശിപ്പിച്ച് തുരത്തിയോടിക്കുകയാണ് എൽ.പി.ജി സംഭരണി നിര്‍മാണം വഴി ഐ.ഒ.സി ചെയ്യുന്നതെന്ന് ജനകീയ സമിതി പ്രവർത്തകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അമ്പലമേട്ടില്‍ ലഭ്യമായ 600 ഏക്കര്‍ സ്ഥലത്ത് കിഫ്ബി പ്രഖ്യാപിച്ച പെട്രോള്‍ കെമിക്കല്‍ കോംപ്ലക്‌സിലേക്ക് എൽ.പി.ജി സംഭരണി മാറ്റി സ്ഥാപിക്കാനുള്ള ബദല്‍ നിർേദശം അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലി​െൻറ വിധിയിൽ പ്രദേശവാസികളുടെ അപ്പീല്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. പദ്ധതികൊണ്ട് ഉണ്ടാകാനിടയുള്ള ദുരന്തം നേരിടാൻ ദുരന്തനിവാരണ രൂപരേഖ ഐ.ഒ.സി ഇതുവരെ നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എൽ.പി.ജി സംഭരണി പുതുവൈപ്പില്‍ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് പുതുവൈപ്പ് ജനകീയ സമിതി ജീവന്‍രക്ഷാ സംഗമം സംഘടിപ്പിക്കുന്നത്. പുതുവെപ്പ് സമരപ്പന്തലില്‍ ഞായറാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന സംഗമത്തില്‍ 'എൽ.പി.ജി പദ്ധതിയും കൊച്ചിയുടെ സുരക്ഷയും പ്രളയദുരന്തത്തി​െൻറ പശ്ചാത്തലത്തില്‍' വിഷയത്തില്‍ യു.എന്‍ പരിസ്ഥിതി വിദഗ്ധൻ ഡോ. സാഗര്‍ധാര മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് എസ്.ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. സി.ആര്‍. നീലകണ്ഠന്‍, എം.ബി. ജയഘോഷ്, കെ.എസ്. മുരളി, സി.ജി. ബിജു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story