Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമല കോളനി നവീകരണ...

നെടുമല കോളനി നവീകരണ ഉദ്ഘാടനം

text_fields
bookmark_border
പെരുമ്പാവൂര്‍: വെങ്ങോല നെടുമല കോളനി നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍. എ നിര്‍വഹിച്ചു. പട്ടികജാതി കോളനികളുടെ നവീകരണത്തിന് നടപ്പാക്കുന്ന അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍പെടുത്തി ഒരു കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നെടുമല കോളനിയില്‍ നടപ്പാക്കുന്നത്. വെങ്ങോല ഗ്രാമപഞ്ചായത്തിലെ 20ാം വാര്‍ഡിലാണ് കോളനി. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വലിയ പട്ടികജാതി കോളനികളില്‍ ഒന്നാണിത്. കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പ്രഥമ പരിഗണനയെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. ഭവനങ്ങളുടെ പുനരുദ്ധാരണം, തെരുവുവിളക്ക് സ്ഥാപിക്കല്‍, സംരക്ഷണ ഭിത്തിയുടെ നിര്‍മാണം തുടങ്ങി പൊതു ആവശ്യങ്ങള്‍ക്കും പദ്ധതിയില്‍ പരിഗണന നല്‍കി. കോളനി നിവാസികളുടെ യോഗം വിവിധ ഘട്ടങ്ങളില്‍ വിളിച്ചാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. വെങ്ങോല ഗ്രാമപഞ്ചായത്ത് ധന്യ ലെജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ്, വൈസ് പ്രസിഡൻറ് ജോജി ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എന്‍. രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു മാത്തറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ. മുക്താര്‍, എല്‍ദോ മോസസ്, റംല ഷമീര്‍, അനീസ ഇസ്മായില്‍, എം.എ. സലീം എന്നിവര്‍ സംസാരിച്ചു. വഴിയോരക്കച്ചവടം നിര്‍ത്തണം പെരുമ്പാവൂര്‍: നഗരത്തിലെ വഴിയോരക്കച്ചവടം നിര്‍ത്തണമെന്ന് മര്‍ച്ചൻറ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം നഗരസഭയില്‍ നിലവിെല വഴിയോരക്കച്ചവടക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതാണ്. എന്നാല്‍, ഇവര്‍ക്ക് കേന്ദ്രീകൃത ആസ്ഥാനം നല്‍കാന്‍ നഗരസഭക്ക് ആയിട്ടില്ല. ഈ രംഗത്തുള്ള 130 പേര്‍ക്കും അംഗീകാരം നല്‍കി. എന്നാല്‍, ഒരുവിധ അനുമതിയുമില്ലാതെ നിരവധി ഇതര സംസ്ഥാനക്കാര്‍ വഴിയോരങ്ങളിലും പൊതുനിരത്തുകളിലും കച്ചവടം നടത്തുന്നതായി അസോസിയേഷന്‍ ആരോപിച്ചു. തുണി, സ്റ്റേഷനറി, മത്സ്യം, ആഹാര സാധനം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പെടും. ഇവരുടെ കച്ചവടം ട്രാഫിക് തടസ്സവും സൃഷ്ടിക്കുന്നുണ്ട്. വഴിയോരക്കച്ചവടത്തിന് അറുതി വരുത്തിയില്ലെങ്കില്‍ നികുതി നിഷേധം ഉള്‍പ്പെടെ പ്രതിഷേധ മുറകളിലേക്ക് വ്യാപാരികള്‍ നീങ്ങുമെന്ന് അസോസിയേഷന്‍ പ്രസിഡൻറ് സി.കെ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി കെ. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story